കാഠ്മണ്ഡു: നേപ്പാളില്‍ കാഠ്മണ്ഡുവിനു സമീപം താവങ്ങ് റൂറലിലെ ജല്‍ജാലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. റോല്‍പ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം റോഡില്‍ നിന്നും നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക മറിയുകയായിരുന്നു.
അതിശക്തമായ മഴയില്‍ തെന്നിക്കിടന്ന റോഡില്‍ നിന്നും ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വൈശാഖ പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു
വാഹനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ജില്ലാ പൊലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍സ്പെക്ടര്‍ സുനില്‍ ഥാപ്പ പറഞ്ഞു.
17 killed as jeep falls into gorge in Kathmandu: Those who were on their way to participate in Vaishakh Purnima festival were involved in the accident















