swayamvara
pulimoottil

ഹാര്‍ട്ട് ലാന്‍ഡ് മേഖലയില്‍ അഞ്ചു കോടിയോളം ജനങ്ങള്‍ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍

ഹാര്‍ട്ട് ലാന്‍ഡ് മേഖലയില്‍ അഞ്ചു കോടിയോളം ജനങ്ങള്‍ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍

വാഷിംഗ്ടണ്‍: യുഎസിന്റെ ഹാര്‍ട്ട് ലാന്‍ഡ് മേഖലയില്‍ അഞ്ചുകോടിയോളം ആളുകള്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍.കാന്‍സസിന്റെ കിഴക്കന്‍ ഭാഗങ്ങളായ വിചിറ്റ, ടോപീക്ക, സലീന, മാന്‍ഹാറ്റന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ അതി ശക്തമായ കൊടുങ്കാറ്റിനുള്ള നാലാം നിലയിലുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഞായറാഴ്ച നെബ്രാസ്‌ക, അയോവ, മിന്നസോട്ട, കാന്‍സസ് സംസ്ഥാനങ്ങളില്‍ 20 ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുകള്‍.

ഞായറാഴ്ച്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ നെബ്രാസ്‌കയിലെ ഗ്രാമപ്രദേശമായ സെന്റ് ലിബറി ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം വീശിയടിച്ച ചുഴലിക്കാറ്റില്‍ രണ്ട് വീടുകള്‍ തകര്‍ന്നതായി ഹോവാര്‍ഡ് കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.സെന്റ് ലിബറിയുടെ വടക്കുഭാഗത്തുള്ള കൃഷിയിടങ്ങളിലും ഹൈവേ 281-ലും അതിശക്തമായ ചുഴലി ആഞ്ഞുവീശി കാന്‍സസിന്റെയും തെക്ക്-കിഴക്കന്‍ നെബ്രാസ്‌കയുടെയും ചില ഭാഗങ്ങളിലും നിരവധി ചുഴലിക്കാറ്റുകളും ചില ശക്തമായ ചുഴലിക്കാറ്റുകളും, വലിയ ആലിപ്പഴമഴയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒക്ലഹോമ മുതല്‍ അയോവ വരെ, കാന്‍സസ് സിറ്റി, ഒമാഹ, ലിങ്കണ്‍, ഡെസ് മോയിന്‍സ് നഗരങ്ങള്‍ ഉള്‍പ്പെടെ, താമസക്കാരോട് ചുഴലിക്കാറ്റിനുള്ള ജാഗ്രത തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കനത്ത ഇടിമിന്നല്‍ മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. തെക്ക്-കിഴക്കന്‍ നെബ്രാസ്‌ക മുതല്‍ കിഴക്കന്‍ കാന്‍സസ് വഴിയും പടിഞ്ഞാറന്‍, മധ്യ മിസ്സോറി വരെയും ഫ്‌ലാഷ് ഫ്ളഡ് വാച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ടെക്‌സസ് മുതല്‍ വെര്‍മോണ്ട് വരെ”സ്ലൈറ്റ് റിസ്‌ക്” മുന്നറിയിപ്പ് നിലവിലുണ്ടാകും.ബുധനാഴ്ച, റിച്ച്മണ്ട് മുതല്‍ ബോസ്റ്റണ്‍ വരെ മിഡ്-അറ്റ്‌ലാന്റിക്, വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ആലിപ്പഴമഴയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

About 50 million people in the heartland region are at risk from the storm

Share Email
LATEST excelnclexrn
Top