സൗദിയില്‍ തടവില്‍ കഴിയുന്ന അബുള്‍ റഹീമിന്റെ മോചനം 19ന്

സൗദിയില്‍ തടവില്‍ കഴിയുന്ന അബുള്‍ റഹീമിന്റെ മോചനം 19ന്

റിയാദ്: രണ്ടു പതിറ്റാണ്ട് സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ മാസം 19ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ കണക്കാക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലായത്.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള ഈ വധശിക്ഷ ഒഴിവായത് രണ്ടു വര്‍ഷം മുന്‍പാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ സമാഹരിച്ച 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം (നഷ്ടപരിഹാരം) നല്‍കിയതോടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കിയത്. തുടര്‍ന്ന് കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു

Abul Rahim, who is being held in Saudi Arabia, will be released on the 19th.

Share Email
Top