വിമാന സര്‍വീസില്‍ രൂക്ഷ പ്രതിസന്ധിയുമായി എയര്‍ ഇന്ത്യ: അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ചു

വിമാന സര്‍വീസില്‍ രൂക്ഷ പ്രതിസന്ധിയുമായി എയര്‍ ഇന്ത്യ: അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യല്‍ സംഘര്‍ഷവും എണ്ണവിലയിലെ അതിരൂക്ഷമയായ വര്‍ധനവും എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളെ അതിരൂക്ഷമായി ബാധിച്ചു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ തോതിലുള്ള വെട്ടിക്കുറവാണ് എയര്‍ ഇന്ത്യ വരുത്തിയിട്ടുള്ളത്.  മൂന്ന് മാസത്തേക്ക് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ്  തീരുമാനം. പ്രതിദിനം 100 വിമാന സര്‍വീസുകളാണ് കുറച്ചത്.  

ഡല്‍ഹി -ചിക്കാഗോ, സിംഗപ്പൂര്‍, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. സാന്‍ ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കുറക്കുകയും ചെയ്തു. ഇന്ധനവിലയിലെ വര്‍ധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.


 സാഹചര്യങ്ങള്‍ ഉടന്‍ അനുകൂ ലമാകു മെന്ന് പ്രതീക്ഷിക്കുന്നതായും യാത്രക്കാ ര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കു ന്നതായിഎയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബൈല്‍ വില്‍സന്‍ വ്യക്തമാക്കി. .ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും പശ്ചിമേഷ്യയിലെ പ്രതിസ ന്ധികള്‍ക്ക് ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Air India faces severe crisis in flight services: International flights cut

Share Email
Top