ആഡംബരക്കപ്പലിലെ അമേരിക്കന്‍ യാത്രികനു ഹാന്‍ഡ് വൈറസ്: മറ്റൊരാള്‍ക്ക് രോഗലക്ഷണം

ആഡംബരക്കപ്പലിലെ അമേരിക്കന്‍ യാത്രികനു ഹാന്‍ഡ് വൈറസ്: മറ്റൊരാള്‍ക്ക് രോഗലക്ഷണം

വാഷിംഗ്ടണ്‍: ആഡംബരക്കപ്പലില്‍ പൊട്ടിപ്പുറപ്പെട്ട ഹാന്റ് വൈറസ് ഒരു അമേരിക്കന്‍ യാത്രികരും ബാധിച്ചതായി റിപ്പോര്‍ട്ട്. മറ്റൊരു യാത്രികന് രോഗലക്ഷണവും റിപ്പോര്‍ട്ട് ചെയ്തു. ഇവരെ നിബ്രാസ്‌കയിലെ  ക്വാറന്റീന്‍ യൂണിറ്റിലേക്ക് തിരിച്ചുകൊണ്ടുവരും എം.വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ മറ്റുള്ള യാത്രക്കാര്‍ കാനറി ദ്വീപുകളിലെ ടെനറിഫില്‍ ഞായറാഴ്ച രാവിലെ ഇറങ്ങി. നിലവില്‍ കപ്പലിലെ ഹാന്റ് വൈറസ് സ്ഥിരീകരിച്ച ആകെ കേസുകള്‍  ഒമ്പതായി ഉയര്‍ന്നു. ഇതില്‍ വൈറസ് ബാധ മൂലം മരണപ്പെട്ട രണ്ട് പേര്‍ ഉള്‍പ്പെടുന്നു.

കപ്പലില്‍ആകെയുണ്ടായിരുന്ന യാത്രികരില്‍ 17 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. രോഗം ബാധിച്ച അമേരിക്കന്‍ പൗരന ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ ഇല്ല.  ഫ്‌ളൈറ്റില്‍ ബയോകോണ്‍ടെയ്ന്‍മെന്റ് നടപടികള്‍ പ്രകാരം മറ്റ് യാത്രക്കാരില്‍ നിന്ന് മാറ്റിയാണ് ഇരുത്തുക.

American passenger on luxury cruise ship tests positive for coronavirus; another person shows symptoms

Share Email
Top