ഉദ്യോഗസ്ഥരെ ആക്രമിച്ചത് ആസൂത്രിതം: അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന ഇഡി

ഉദ്യോഗസ്ഥരെ ആക്രമിച്ചത് ആസൂത്രിതം: അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന ഇഡി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണവുമായി ശകത്മയാു മുന്നോട്ട് പോകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണ വിജയന്റേയും സാനിധ്യത്തിലായിരുന്നു തങ്ങള്‍ പരിശോധന നടത്തയതെന്നും പരിസരത്തെ പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും ഇഷ്ടികകളും ഇരുമ്പ് വടികളുമായി എത്തിയ ഒരുപറ്റം ആളുകള്‍ ഇ.ഡി ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫ് ജവാന്മാരും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

.

ഒരു വിധത്തിലുള്ള പ്രകോപനവുമില്ലാതെയാണ് ജനക്കൂട്ടം ഇ.ഡി സംഘത്തിന്റെ കാറുകള്‍ക്ക് നേരെ ഇഷ്ടികകളും ഇരുമ്പ് വടികളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിലൂടെ വ്യക്തമാക്കുന്നത് ചിലര്‍ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ്, അല്ലാതെ ഇത് പെട്ടെന്നുണ്ടായ ഒരു പ്രതികരണമല്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ ഇ.ഡി ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫ് ജവാന്മാരും സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങള്‍ തകര്‍ത്തതായും ഒരു ഡ്രൈവര്‍ക്ക് കണ്ണില്‍ പരിക്കേറ്റതായും ഇ.ഡി അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥരോ സി.ആര്‍.പി.എഫ് ജവാന്മാരോ ജനക്കൂട്ടത്തിന് നേരെ തിരിച്ചടിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Attack on officials was planned: ED says it will proceed with investigation

Share Email
LATEST excelnclexrn
Top