കെന്റക്കി സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഒരുമാസത്തിനു ശേഷം കണ്ടെത്തി

കെന്റക്കി സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഒരുമാസത്തിനു ശേഷം കണ്ടെത്തി

കെന്റ്ക്കി: കെന്റക്കി സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഒരുമാസത്തിനു ശേഷം കണ്ടെത്തി. മറി ഫൗസ്റ്റിയെന്ന 22 കാരിയുടെ മൃതദേഹമാണ് ഒരുമാസ ത്തിനു ശേഷം കണ്ടെത്തിയത്. നോര്‍തേണ്‍ കെന്റക്കി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ മറി ഫൗസ്റ്റിനെ ഏപ്രില്‍ 27-ന് സിന്‍സിനാറ്റിയില്‍ അവസാനമായി കണ്ടത്. ഏപ്രില്‍ 30-ന് ഫൗസ്റ്റിനെ കാണാതായതായി പോലീസ് അലര്‍ട്ട് പുറപ്പെടുവിക്കുകയും വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഒരുമാസത്തിനു ശേഷം സമീപ നഗരമായ വൈല്‍ഡറില്‍ നിന്നാണ് ഫൗസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്നു കോവിംഗ്ടണ്‍ പോലീസ് അറിയിച്ചു. പഴയ ഒരു സ്റ്റീല്‍ പ്ലാന്റിന്റെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് ക്യാമ്പ്‌ബെല്‍ കൗണ്ടി കൊറോണര്‍ ഓഫീസ് വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

സര്‍വകലാശാലയിലെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ഫൈന്‍ ആര്‍ട്‌സ് വിഷയത്തില്‍ പഠിച്ചിരുന്ന ഫൗസ്റ്റ് ഈ മാസം ആദ്യം ബിരുദം നേടാനിരിക്കുകയായിരുന്നു.
മറി ഫൗസ്റ്റിന്റെ മരണവാര്‍ത്തയില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നതായി നോര്‍തേണ്‍ കെന്റക്കി സര്‍വകലാശാലയുടെ വക്താവ പറഞ്ഞു.

Body of missing University of Kentucky student found a month later

Share Email
Top