ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്നും കാണാതായ ബംഗ്ലാദേശ് സ്വദേശിനികളായ ഗവേഷക വിദ്യാര്‍ഥിനികളില്‍ രണ്ടാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. ഏപ്രില്‍ 16 മുതല്‍ കാണാതായ നഹിത ബ്രിസ്റ്റിയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മറ്റൊരു ഗവേഷക വിദ്യാര്‍ഥിയായ സമീല്‍ ലിമോനെയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സമീലിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിനു പിന്നാലെ ലിമോനിയുടെ റൂം മേറ്റായിരുന്ന ഹിഷാം അബുഗര്‍ബിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെയായിരുന്നു നഹിതയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതും മൃതദേഹാവശിഷ്ടങള്‍ കണ്ടെത്തിയതും. ഡിഎന്‍എ പരിശോധനയിലാണ് നഹിതയുടെ മൃതഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയത് ഇയാളാണെന്നു പോലീസ് സ്ഥിരീകരിച്ചു. സൗത്ത് ഫ്്‌ളോറിഡ സര്‍വകലാശാലയില്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു നഹിദ. പരിസ്ഥിതി ശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയായിരുന്നു സമീല്‍.
പ്രതിയായ ഹിഷാം കൊലപാതകത്തെക്കുറിച്ച് ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ആരംഭിച്ചു. വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ ബംഗ്ലാദേശിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
Body of second missing South Florida research student found















