എണ്ണവില കുതിച്ചുയരുന്നതിനു പിന്നാലെ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവുമായി ബ്രിട്ടണ്‍

എണ്ണവില കുതിച്ചുയരുന്നതിനു പിന്നാലെ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവുമായി ബ്രിട്ടണ്‍

ലണ്ടണ്‍: ആഗോള എണ്ണവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനു പിന്നാലെ റഷ്യന്‍ എണ്ണയ്ക്ക് മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ ഇളവ് വരുത്തി ബ്രിട്ടണ്‍. റഷ്യക്കെതിരെ ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളാണ് തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അവകാശപ്പെട്ടിരുന്ന ബ്രിട്ടണാണ് ഒടുവില്‍ തങ്ങളുടെ നിലപാടുകളില്‍ വലിയ വരുത്തിയിട്ടുള്ളത്. ഇന്ത്യയിലും തുര്‍ക്കിയിലും വെച്ച് ശുദ്ധീകരിച്ചെടുക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ തങ്ങളുടെ വിപണിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന പ്രത്യേക ലൈസന്‍സ് യുകെ ഗവണ്‍മെന്റ് ഔദ്യോഗികമായി പുറത്തിറക്കി. സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഒരു രേഖയായിട്ടാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

യുഎസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടിയതോടെ എണ്ണ വില കുതിച്ചുയര്‍ന്നതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബ്രിട്ടനെ എത്തിച്ചത്. യൂറോപ്പിലേക്ക് ആവശ്യമായ വിമാന ഇന്ധനത്തിന്റെ പകുതിയിലധികവും കടന്നുപോകുന്നത് ഈ കടലിടുക്കിലൂടെയായിരുന്നു.. ഇത് ഇന്ധന വില ആരും പ്രതീക്ഷിക്കാത്ത വേഗതയില്‍ കുതിച്ചുയര്‍ന്നു. ഫെബ്രുവരി അവസാന വാരം യൂറോപ്പില്‍ ഒരു ടണ്‍ വിമാന ഇന്ധനത്തിന് 831 ഡോളര്‍ ആയിരുന്നത് ഏപ്രില്‍ ആദ്യ വാരത്തോടെ 1,838 ഡോളറായി വര്‍ദ്ധിച്ചു.

ഇതോടെ പല എയര്‍ലൈന്‍ കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കുകയും ബഡ്ജറ്റുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മറ്റ് മൂന്നാം രാജ്യങ്ങളില്‍ വെച്ച് ശുദ്ധീകരിക്കുന്ന റഷ്യന്‍ എണ്ണയ്ക്കുള്ള നിരോധനത്തില്‍ ഘട്ടംഘട്ടമായുള്ള ഇളവുകള്‍ നല്‍കാന്‍ യുകെ നിര്‍ബന്ധിതരായത്. എന്നാല്‍ ഇതൊരു താല്‍ക്കാലിക ഇളവ് മാത്രമാണെന്ന് യുകെ വാദിക്കുമ്പോഴും, ഇത്തരം തീരുമാനങ്ങള്‍ യുദ്ധം നയിക്കുന്ന റഷ്യയ്ക്ക് വലിയ സാമ്പത്തിക വരുമാനം ഉണ്ടാക്കിക്കൊടുക്കുമെന്നാണ് യക്രെയിന്റെ വാദം.
, സമാനമായ രീതിയില്‍ കടലിലൂടെയുള്ള റഷ്യന്‍ എണ്ണക്കപ്പലുകള്‍ക്ക് അമേരിക്കയും ഇളവുകള്‍ നീട്ടിനല്‍കിയിട്ടുണ്ട്. ജി7 ധനമന്ത്രിമാരുടെ യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഈ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചെങ്കിലും, ഇതേ യൂറോപ്യന്‍ യൂണിയനിലെ പല അംഗരാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണം നിലനിര്‍ത്താന്‍ രഹസ്യമായി വഴികള്‍ തേടുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഹംഗറിയും സ്ലൊവാക്യയും ഇപ്പോഴും റഷ്യന്‍ എണ്ണയെ വലിയ രീതിയില്‍ ആശ്രയിക്കുന്ന രാജ്യങ്ങളാണ്. റഷ്യന്‍ ക്രൂഡ് ഓയില്‍ മധ്യയൂറോപ്പിലെ ശുദ്ധീകരണശാലകളില്‍ എത്തിക്കുന്ന ‘ദ്രുഷ്ബ പൈപ്പ്ലൈനെയാണ് ഇരുരാജ്യങ്ങളും പ്രധാനമായും ആശ്രയിക്കുന്നത്. ഇതിന് പകരമായി മറ്റ് സംവിധാനങ്ങള്‍ ഒരുക്കണമെങ്കില്‍ വര്‍ഷങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്.

Britain eases sanctions on Russian oil after oil prices surge

Share Email
LATEST excelnclexrn
Top