ബ്രിട്ടണിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാലിടറി ലേബർ പാർട്ടി : തീവ്ര വലതുപക്ഷ പാർട്ടിക്ക് വൻ മുന്നേറ്റം 

ബ്രിട്ടണിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാലിടറി ലേബർ പാർട്ടി : തീവ്ര വലതുപക്ഷ പാർട്ടിക്ക് വൻ മുന്നേറ്റം 

ലണ്ടൻ: .ബ്രിട്ടനിലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വൻതിരിച്ചടി. പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടി തങ്ങളുടെ  ശക്തികേ ന്ദ്രങ്ങളിലേ റെയും പിന്നിലായി.

രാജ്യത്തെ തീവ്ര വലതുപക്ഷ പാർട്ടിയ റിഫോം യു.കെ  വൻ നേട്ടമുണ്ടാക്കുകയും   ചെയ്തു. ഗ്രീൻ പാർട്ടിയും മികച്ച മുന്നേറ്റം നടത്തി. 2029ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവണതകുടിയാണ് കൗൺസിൽ തെരഞ്ഞെടുപ്പിൽ  പ്രതിഫലിച്ചതെന്നും വിലയിരുത്തുന്നു. 

ബ്രിട്ടനിലെ 134 കൗൺസിലുകളിലേക്കും ബറോകളിലേക്കും നടന്ന തെര ഞ്ഞെടു പ്പുകളിലാണ് തീവ്ര വലതുപക്ഷം മുന്നേറ്റം നടത്തിയത്. ഇംഗ്ലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പുകളിലാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ മാറ്റം പ്രകടമായത്. ലേബർ പാർട്ടിയും കൺസർവേറ്റിവ് പാർട്ടിയും  പിന്തള്ളപ്പെടുകയും നിഗൽ ഫരാജിന്റെ റിഫോം പാർട്ടിയും ഗ്രീൻ പാർട്ടിയും മുന്നേറ്റം സ്വന്തമാക്കുകയും ചെയ്തു.. രാജ്യത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ലേബർ-കൺസർവേറ്റിവ് ബലാബല രാഷ്ട്രീയം അവസാ നിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്.

കുടിയേറ്റവിരുദ്ധ നിലപാടുകളടക്കം തീവ്രവലതുപക്ഷത്തിന് ബ്രിട്ടനിൽ ലഭിക്കുന്ന ഏറ്റവുംവലിയ തെരഞ്ഞെടുപ്പ് വിജയമാണിത്. ചില പ്രദേശങ്ങളിൽ ലേബറിനെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന രീതിയിലാണ് ഫലങ്ങൾ വന്നിരിക്കുന്നത്. ഒരു കൗണ്ടിയിൽ ഗ്രീൻ പാർട്ടിക്ക്  മേയർസ്ഥാനവും ലഭിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തല ത്തിൽ സ്റ്റാർമറുടെ രാജി ആവശ്യവും ശക്തമാകുന്നുണ്ട്. എന്നാൽ, രാജി ആവശ്യം  സ്റ്റാർമർ തള്ളി.

Britain’s Labour Party stumbles in council elections: Far-right party makes huge strides

Share Email
Top