ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനും അനുബന്ധ നടപടികള്‍ക്കുമായി കേന്ദ്ര നേതാക്കള്‍ ചാര്‍ട്ടേര്‍ഡജ് ഫ്‌ളൈറ്റില്‍ കേരളത്തിലേക്ക്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേന്ര നിരീക്ഷകരായ മുകള്‍ വാസ്‌നിക്, അജ് മാക്കന്‍ ഉള്‍പ്പെടെ യുള്ളഴരാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ കേരളത്തിലേക്ക് എത്തുന്നത്.
ഇന്നു വൈകുന്നേരം നാലിന് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈറ്റില്‍ നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നി ക്കുമുള്‍പ്പെടെയുള്ള നേതാക്കളാണ് എത്തുക. ഇവര്‍ക്കൊപ്പം കെസി വേണുഗോപാല്‍ എത്തില്ലെന്നാണ് നിലവിലെ സൂചനകള്‍.നിയമസഭ കക്ഷി യോഗം തിരുവനന്തപുരത്ത് ചേരും.
തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രി യാരെതെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്.യോഗത്തില്‍ ദീപ ദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ പങ്കെടുക്കും. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ സി വേണുഗോപാല്‍ ദില്ലിയില്‍ തുടരുകയാണ്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കള്‍ ഗവര്‍ണറെ കാണും. കേരളാ കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി എന്നീ കക്ഷികളുടെ നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.
Central leaders arrive in Kerala on chartered flight for CM's announcement













