തിരുവനന്തപുരം: ഇടതു മുന്നണിയെ ദയനീയമായി പരാജയപ്പെടുത്തി അധികാര ത്തിലേക്ക്കടന്നുവരുന്ന യുഡിഎ ഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബ ന്ധിച്ചുളള അന്തിമ തീരുമാ നത്തിലേക്ക് എത്തുന്നു. കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ കേന്ദ്ര നിരീക്ഷകർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെ യുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും..ഉദ്ദേശിച്ചതി നേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎ ല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണാ യകമാകും.മുഖ്യമന്ത്രിയെ തീരുമാനി ക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ കെ. സി പ്രതീക്ഷ വയ്കു മ്പോൾ ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്‍റെ പ്രതീക്ഷ. .
രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. അന്തിമ തീരുമാന ത്തിനാ യി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിക്കും. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യ പ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശൻ.
Central observers to submit report today: Crucial decision on who will be the Chief Minister















