കാലിഫോര്‍ണിയ: അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള ഗാര്‍ഡണ്‍ ഗ്രോവ് നഗരത്തില്‍ എയറോസ്‌പേസ് നിര്‍മാണ ശാലയിലെ രാസ ടാങ്കര്‍ പൊട്ടിത്തെറി ഭീഷണിയില്‍ . ആയിരങ്ങളെ ഈ മേഖലയില്‍ നിന്നും അടിയന്തിരമായി കുടി ഒഴിപ്പിക്കുന്നു. 10 സ്‌കൂളുകള്‍ അടച്ചു.
രാസ ടാങ്കര്‍ ഏതുസമയവും പൊട്ടിത്തെറിക്കാമെന്നാണ് സൂചന. രാസ ടാങ്ക് ഏത് നിമിഷവും പൊട്ടിത്തെറിക്കാനോ ചോരാനോ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലോസാഞ്ചലസില്‍ നിന്നും ഏകദേശം 30 മൈല്‍ അകലെ ഗാര്‍ഡണ്‍ ഗ്രോവ് ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നജികെഎന്‍ എയ്റോ സ്പേസ് എന്ന എയ്‌റോ സ്‌പേസ് സ്ഥാപനത്തിലെ 34,000 ഗാലണ്‍ ശേഷിയുള്ള ടാങ്കാണ് അപകടഭീഷണി പരത്തുന്നത്. ടാങ്കിില്‍ മെത്തില്‍ മെതാക്രിലേറ്റ് എന്ന അതിവേഗം തീപിടുത്തമുണ്ടാകുന്നതും വിഷാംശമുളളതുമായ രാസവാതകമാണ് സൂക്ഷിച്ചിട്ടുളളത്.
നിലവില്‍ വവാതക ചോര്‍ച്ചയില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും വന്‍ അപകടസാധ്യത ഉള്ളതായി ഓറഞ്ച കണ്ടി ഫയര്‍ സേഫ്റ്റി അധികൃതര്‍ അറിയിച്ചത്. ടാങ്കിന്റെ വാല്‍വ് തകരാറിലായതിനാല്‍ രാസവസ്തു പുറത്തെടുക്കാനും സുരക്ഷിതമാക്കാനും കഴിയാത്ത സ്ഥിതിയാണ്. 7000 ഗാലണ്‍ രാസവസ്തുവാണ് ഇതിലുള്ളത്.
ടാങ്കിലെ രാസവസ്തുവിന്റെ ചൂട് കൂടിയതിനെ തുടര്‍ന്ന് ടാങ്ക് അതീവ സമ്മര്‍ദത്തിലാണ്. പ്ലാസ്റ്റിക് നിര്‍മാണത്തിനായുള്ളതാണ് മെത്തില്‍ മെതാക്രിലേറ്റ് ഇത ശ്വസിച്ചാല്‍ ശ്വാസകോശത്തിന് ഗുരുതര ഭവിഷത്തുകള്‍ ഉണ്ടാവും.
Chemical tanker explosion threatens US: Thousands evacuated from Garden Grove; schools closed















