തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ ഔദ്യോഗീക പ്രഖ്യാപനം നടക്കും. കെപിസിസി ഓഫീസിലാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം നടക്കുന്നത്.
ഇതോടൊപ്പം ഘടകകക്ഷികളുടെ എംഎല്‍എമാരോടും തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്കി. നീണ്ട 10 ദിവസത്തെ മാരത്തണ്‍ ചര്‍ച്ചകള്‍ ആണ് ഇന്നലെ പൂര്‍ത്തിയായത്. ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ ഇവരില്‍ ഒരാളാവും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് നിയമസഭാ കക്ഷിയോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തീരുമാനം സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി പ്രഖ്യാപിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം വ്യാഴാഴ്ച്ചയെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ അറിയിച്ചിരുന്നു. കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ആഴ്ച്ചയില്‍ എത്തിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു
ഇതിനിടെ മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമാകും യോഗം. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ വെച്ചാണ് യോഗം ചേരുക. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. പി.ജെ. ജോസഫും രാവിലെ തിരുവനന്തപുരത്ത് എത്തും. കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം തിരുവനന്തപുരത്താകും ചേരുക. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം.
Chief Minister’s announcement today: Parliamentary party meeting at noon















