പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഡോണള്‍ഡ് ട്രംപ് ചൈനയില്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഡോണള്‍ഡ് ട്രംപ് ചൈനയില്‍

ബീജിംഗ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് പര്‌സിഡന്റ് ഷി ജിന്‍പിംഗുമായുള്ള നിര്‍ണായക ഉച്ചകോടികള്‍ ഉള്‍പ്പെടെ ട്രംപിന്റെ ഈ സന്ദര്‍ശനത്തില്‍ നടക്കും. രണ്ടാം തവണ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ആദ്യമായാണ് ചൈനയിലേക്ക് എത്തുന്നത്. ഇറാന്‍ അമേരിക്ക സംഘര്‍ഷം അതിരൂക്ഷമായി തുരുന്ന പശ്ചാത്തലത്തില്‍ ഇറാനെ സഹായിക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ചൈനയിലേക്കുളള ട്രംപിന്റെ സന്ദര്‍ശനത്തിന് ഏറെ പ്രധാന്യമാണുള്ളത്. ചൈന- ഇറാന്‍ ബന്ധം ഉപയോഗിച്ച് സമാധാന കരാറില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ കഴിയുമോ എന്നും ട്രംപ് സന്ദര്‍ശനത്തിന്റെ ഭാഗമായി നീക്കങ്ങള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം ബെയ്ജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ട്രംപിന് ഔദ്യോഗിക സ്വീകരണവും നല്‍കി.

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ചൈനീസ് പ്രസിഡന്റുമായി ട്രംപ് ചര്‍ച്ച നടത്തും. ലോക സാമ്പത്തിക രംഗത്തും അന്താരാഷ്ട്ര നയതന്ത്ര മേഖലയിലും വലിയ സ്വാധീനം ചെലുത്തുന്ന ഈ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര, സാങ്കേതിക, സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം തുടരുന്നതിനിടെയാണ് ഈ ഉച്ചകോടി നടക്കുന്നത്. ഇറാനിയന്‍ എണ്ണയുടെ പ്രധാന വാങ്ങുന്ന രാജ്യങ്ങളിലൊന്നായ ചൈനയ്ക്ക് തെഹ്‌റാനില്‍ വലിയ നയതന്ത്ര സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇറാന്‍ വിഷയത്തില്‍ ചൈനയുടെ പിന്തുണയും ഇടപെടലും ചര്‍ച്ചയില്‍ പ്രധാനമായേക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഷി ജിന്‍പിംഗുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപിനൊപ്പം അമേരിക്കയുടെ വമ്പന്‍ വ്യവസായ പടയും ചൈനയിലെത്തിയിട്ടുണ്ട്.

Donald Trump in China as Middle East tensions continue to escalate

Share Email
LATEST excelnclexrn
Top