ഇറാനുമായി കരാറുണ്ടാക്കാന്‍ തിടുക്കപ്പെടേണ്ട: ട്രംപ്

ഇറാനുമായി കരാറുണ്ടാക്കാന്‍ തിടുക്കപ്പെടേണ്ട: ട്രംപ്

വാഷിംഗടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി തിടുക്കത്തില്‍ കരാര്‍ ഉണ്ടാക്കേണ്ട കാര്യമില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്ന പ്രതിനിധി സംഘത്തിനാണ് ട്രംപ് ഈ നിര്‍ദേശം നല്കിയത്. ഇറാനും അമേരിക്കയും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും ആ കരാറില്‍ തെറ്റുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു

എന്നാല്‍ നിലവില്‍ ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതുവരെ ശക്തമായി തുടരുംസമാധാന ചര്‍ച്ച കരാറിലേക്ക് അടുക്കുകയാണെന്നും ഒന്നോ രണ്ടോ പ്രശ്‌നങ്ങളിലുള്ള ഭിന്നതയാണ് കരാറിലേക്കെത്താന്‍ തടസമെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ എണ്ണ വ്യാപാരത്തിനെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി സൂചനയുണ്ട്.

അമേരിക്ക ഇറാനെതിരേ വീണ്ടുമൊരു ആക്രമണം നടത്തില്ലെന്നു ഉറപ്പു നല്കണമെന്നു കരടുധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയെ യൂറോപ്യന്‍ യുണിയന്‍ സ്വാഗതം ചെയ്തു.നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അംഗീകരിക്കണമെന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്തു.

Don’t rush to make a deal with Iran: Trump

Share Email
Top