എബോള ബാധിതരെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല:ആഫ്രിക്കയില്‍ എബോള വൈറസ് സമ്പര്‍ക്കത്തിലാകുന്ന അമേരിക്കക്കാര്‍ക്ക് കെനിയയില്‍ സംരക്ഷണകേന്ദ്രമൊരുക്കുന്നു

എബോള ബാധിതരെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല:ആഫ്രിക്കയില്‍ എബോള വൈറസ് സമ്പര്‍ക്കത്തിലാകുന്ന അമേരിക്കക്കാര്‍ക്ക് കെനിയയില്‍ സംരക്ഷണകേന്ദ്രമൊരുക്കുന്നു

വാഷിംഗ്ടണ്‍: ആഫ്രിക്കയില്‍ എബോള വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അമേരിക്കാരെന നിരീക്ഷണത്തിലാക്കുന്നതിനായി കെനിയയില്‍ കേന്ദ്രം സജ്ജമാക്കുമെന്നു വൈറ്റ് ഹൗസ്. ഇതിനായി അമേരിക്ക ”അത്യാധുനിക സൗകര്യങ്ങളുള്ള ഒരു കേന്ദ്രം” കെനിയയില്‍ സ്ഥാപിക്കും. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പ്, വാര്‍ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എബോള ബാധിതരായ ആരേയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി: കോംഗോയില്‍ നിന്ന് ക്വാറന്റീനിനായി വേഗത്തില്‍ പുറത്തേക്കു മാറ്റേണ്ടി വരുന്ന അമേരിക്കക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് കെനിയയില്‍ സ്ഥാപിക്കുന്ന ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും, രോഗികളെ നേരിട്ട് അമേരിക്കയിലേക്ക് ദീര്‍ഘദൂര വിമാനയാത്രയില്‍ കൊണ്ടുപോകേണ്ട അപകടസാധ്യത കുറയ്ക്കാനുമാണിതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.എബോള രോഗികള്‍ക്കായി സമയം അത്യന്താപേക്ഷിതമാണ്. 12 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള മെഡിക്കല്‍ എവാക്വേഷന്‍ വിമാനയാത്ര ഒഴിവാക്കി, പ്രദേശത്തുള്ള അമേരിക്കക്കാര്‍ക്ക് എത്രയും വേഗം ജീവന്‍ രക്ഷിക്കുന്ന ചികിത്സ ലഭ്യമാക്കാന്‍ ഈ കേന്ദ്രം സഹായിക്കും,” അദ്ദേഹം പറഞ്ഞു.

കെനിയയിലെ ഈ ചികിത്സാ കേന്ദ്രത്തിന് ഗുരുതരാവസ്ഥയിലുള്ള എബോള രോഗികളടക്കം എല്ലാ തരത്തിലുള്ള എബോള വൈറസ് രോഗാവസ്ഥകളും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ആവശ്യമായാല്‍ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതും ഓരോ കേസും പ്രത്യേകം വിലയിരുത്തിയ ശേഷമാകുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തില്‍ ക്വാറന്റീനിലും ചികിത്സയിലും കഴിയുന്ന രോഗികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ ജനങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ വിദേശനയത്തിന്റെ ഒന്നാം പരിഗണന,” എന്നും റൂബിയോ പറഞ്ഞു. എബോള ബാധിതരായ ഒരാളേയും അമേരിക്കയിലേക്ക് കടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിരവധി ഏജന്‍സികള്‍ ആളുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആരും എബോളയുമായി രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ebola patients will not be allowed into the United States: Kenya is preparing a shelter for Americans who come into contact with the Ebola virus in Africa
Share Email
LATEST excelnclexrn
More Articles
Top