ജനീവ: എബോളാ വ്യാപനം അതിവേഗമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ വ്യാപിച്ച എബോളാ വ്യാപനം മാരകമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
900-ലധികം രോഗബാധിതരുണ്ട്. ഇതിനോടകം 220-ലധികം മരണങ്ങളും ഡിആര്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്‌ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനോം ഗെബ്രിയേസസ് പത്രസമ്മേളനത്തില്‍ അറിയിച്ചു നാം അത്യന്തം ഗുരുതരവും ദുഷ്‌കരവുമായ ഒരു പകര്‍ച്ചവ്യാധിയെയാണ് നേരിടുന്നത്.
സ്ഥിതി കൂടുതല്‍ മോശമാകുമെന്നും ടെഡ്രോസ് പറഞ്ഞുപകര്‍ച്ച വ്യാധിക്കെതിരേ കൂട്ടായി പ്രവര്‍ത്തനം നടത്തണമെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്ന് ടെഡ്രോസ് പറഞ്ഞു.വടക്കുകിഴക്കന്‍ കോണ്‍ഗോയിലെ ഒരു ആശുപത്രിയില്‍, പ്രശസ്ത മതനേതാവിന്റെ മരണത്തിന് പിന്നാലെ സുരക്ഷാനടപടികള്‍ പാലിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ സംഘര്‍ഷാവസ്ഥ ഉയരുന്ന സാഹചര്യത്തിലാണ് ടെഡ്രോസിന്റെ പരാമര്‍ശം.
Ebola spreading rapidly: World Health Organization warns















