ഇത് പരാജയമല്ല, അട്ടിമറിയാണ്, രാജിവക്കില്ലെന്നും മമത, തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങൾ

ഇത് പരാജയമല്ല, അട്ടിമറിയാണ്, രാജിവക്കില്ലെന്നും മമത, തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങൾ

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ബിജെപിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി മമത ബാനർജി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മുകളിൽ 90 ശതമാനം ചാർജ് ബാക്കിയാണെന്നും അട്ടിമറിക്ക് കമ്മിഷൻ കൂട്ടുനിന്നെന്നും കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മമത ആരോപിച്ചു. തോൽവി അംഗീകരിക്കില്ലെന്നും രാജിവെക്കില്ലെന്നും വ്യക്തമാക്കിയ അവർ, ടിഎംസിക്കാണ് യഥാർത്ഥ വിജയമെന്നും കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് ബിജെപി ഗുണ്ടകൾ തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും ആ സമയം സിസിടിവി ഓഫ് ചെയ്തിരുന്നുവെന്നും മമത വെളിപ്പെടുത്തി. വയറ്റിലും പുറകിലും ചവിട്ടേറ്റതായും അവർ പറഞ്ഞു. അധികാരമില്ലെങ്കിലും കേന്ദ്രത്തിനെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാക്കൾ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്നും സഖ്യത്തെ ശക്തിപ്പെടുത്താൻ കൂടുതൽ ശ്രമിക്കുമെന്നും മമത പറഞ്ഞു. നാളെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ബംഗാളിലെത്തും. തങ്ങളുടെ പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപക ആക്രമണം നടക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും മമത പ്രഖ്യാപിച്ചു.

Share Email
LATEST excelnclexrn
Top