ഡാളസ്: ഡാളസിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്്. മരണപ്പെട്ടവര്‍ എത്രയെന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡാലസിലെ ഓക്ക് ക്ലിഫ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലാണ് തീപിടുത്തവും സ്‌ഫോടനവും ഉണ്ടാത്. ഈസ്റ്റ് നൈന്ത് സ്ട്രീറ്റിനും പാറ്റണ്‍ അവന്യൂവിനും സമീപമാണ് അപ്പാര്‍ട്ടമെന്റ്.
ഡാളസ് ഫയര്‍ റെസ്‌ക്യൂ ഡെപ്യൂട്ടി ചീഫ് മാര്‍ക്ക് ബെറി വ്യക്തമാക്കുന്നതനുസരിച്ച് ഗ്യാസ് ചോര്‍ച്ചയെന്ന വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പാണ് തീപിടിത്തം ആരംഭിച്ചത്. . പിന്നീട് അത് കൂടുതല്‍ വ്യാപിച്ച് അഞ്ചാം തലത്തിലെ അതീവ ഗുരുതരമായ തീപിടിത്തമായി മാറിയതായി ഡാലസ് ഫയര്‍ റെസ്‌ക്യൂ അസിസ്റ്റന്റ് ചീഫ് ജെയിംസ് റസ് അറിയിച്ചു.
തീപിടിത്തം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും, സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും, ഡ്രോണ്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളെ തിരയുകാണെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. കാണാതായവരുടെ കൃത്യമായ എണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് മാര്‍ക്ക് ബെറി പറഞ്ഞു. നിലവില്‍ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു നിര്‍മാണസംഘം സമീപത്തെ പ്രകൃതിവാതക പൈപ്പ്ലൈന്‍ കേടുപാടുകള്‍ക്ക് വിധേയമാക്കിയതാണ അപകടത്തിന് കാരണമെന്നാണ് ഫയര്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു പ്രകൃതിവാതക വിതരണ കമ്പനിയായ ആറ്റ്‌മോസ് എനര്‍ജി പ്രസ്താവനയില്‍ പറഞ്ഞു. ഗ്യാസ് വിതരണ പൈപ്പില്‍ നിന്നുമുള്ള ചോര്‍ച്ചയാണ് തീപിടുത്തതിനും സ്‌ഫോടനത്തിനും കാരണമായത്. അപകടത്തെ തുടര്‍ന്ന് ഈ മേഖലയിലെ ഗ്യാസ് വിതരണം നിര്‍ത്തി.വലിയ സ്‌ഫോടന ശബ്ദം” കേട്ടതായും തുടര്‍ന്ന് ആളുകളുടെ നിലവിളിയും പുകയും കണ്ടതായും സമീപവാസികള്‍ പറഞ്ഞു.
Explosion at Dallas apartment complex: Multiple deaths reported














