ന്യൂയോര്‍ക്ക്: ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത വഞ്ചനാക്കേസ് ഒത്തുതീര്‍പ്പിലേക്ക് . സൗരോര്‍ജ്ജ പദ്ധതിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് മറച്ചുവെച്ച് വിദേശ നിക്ഷേപകരെ വഞ്ചിച്ചു എന്നതായിരുന്നു കേസ്. ഗtuതം അദാനി 6 മില്യണ്‍ ഡോളറു അനന്തരവന്‍ സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും സിവില്‍ പിഴയായി നല്‍കിയാണഅ കേസ് അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
സിവില്‍ കേസിന് പുറമെ ന്യൂയോര്‍ക്കില്‍ അദാനിക്കെതിരെ നിലനിന്നിരുന്ന സെക്യൂ രിറ്റീസ് ഫ്രോഡ്, വയര്‍ ഫ്രോഡ് തുടങ്ങിയ ക്രിമിനല്‍ കേസുകളും പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2024 ലാണ് അദാനിക്കെതിരെ അമേരിക്കയില്‍ നിയമനടപടികള്‍ ആരംഭിച്ചത്
വിദേശ രാജ്യങ്ങളിലെ ബിസിനസ് ഇടപാടുകളില്‍ കൈക്കൂലി നല്‍കുന്നത് നിരോധിക്കുന്ന ഫൊറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് 2025 മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു.
അമേരിക്കയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ പ്രധാന കരാറുകള്‍ റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്തിരുന്നു. കൂടാതെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ഓഹരി ക്രമക്കേട് ആരോപണങ്ങളും അദാനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ് ഭരണകൂടം കേസുകളില്‍ നിന്ന് പിന്മാറുന്നത് അദാനി ഗ്രൂപ്പിന് ആഗോള തലത്തില്‍ ഗുണകരമാകും.
Gautam Adani settles US fraud case by paying fine















