വാഷിംഗ്ടണ്‍: വാഷിംഗ്്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസടാങ്കര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായ തന്റെ പിതാവിനെക്കുറിച്ച് വിതുമ്പി മകള്‍ ഗിയോവാന ബെര്‍ണാല്‍ തന്റെ പിതാവ് ഗില്‍ബര്‍ട്ട് ബെര്‍ണാല്‍ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി മണിക്കൂറുകള്‍ക്കുളളില്‍ ദുരന്ത വാര്‍ത്ത തങ്ങളെ തേടിയെത്തുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് വിവരിക്കാന്‍കഴിയില്ല. ഗിയോവാന ബെര്‍ണാല്‍ പറഞ്ഞു.ഏറ്റവും നിസ്വാര്‍ത്ഥനായ മനുഷ്യനായിരുന്നു എന്റെ അച്ഛന്‍. കുടുംബത്തിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു, ഞങ്ങളെ ഏറെ സ്‌നേഹിച്ചിരുന്നു 32-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു അച്ചനെന്നും ഗിയോവാന കൂട്ടിച്ചേര്‍ത്തു.
രാസടാങ്കര്‍ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ഒന്‍പത് ജീവനക്കാരെ ഇപ്പോഴും കാണാതായിരിക്കുകയാണ്.
പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ”വൈറ്റ് ലിക്കര്‍” എന്ന രാസമിശ്രിതം അടങ്ങിയ ടാങ്ക് വാല്‍വ് തകരാറിലായതാണ് അപകടമുണ്ടാവാന്‍ കാരണണായത്.മരണപ്പെട്ടവരുടെ പേരുകള്‍ കോറോണര്‍ ഓഫീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സഹോദരന്‍ പിതാവിന്റെ ചിത്രങ്ങള്‍ കണ്ടു തിരിച്ചറിഞ്ഞതായും കോറോണര്‍ ഓഫീസുമായി സംസാരിച്ചതിന് ശേഷം മരണവിവരം സ്ഥിരീകരിച്ചതായും ഗിയോവാന ബെര്‍ണാല്‍ അറിയിച്ചു.
Giovanna mourns father who lost his life in chemical tanker explosion at Washington paper company













