ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഡേറ്റാബേസ് തയാറാക്കാന്‍ വിദേശകാര്യമന്ത്രാലയം. നിലവിലെ രാജ്യാന്തര സംഘര്‍ഷ ങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി കളെ സംബന്ധിച്ചുള്ള ഡേറ്റ വിദേശകാര്യമന്ത്രാലയം തയാറാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിദേശത്തുളള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എംബസ കളി ലും ഹൈക്കമ്മീഷനുകളിലും രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബോധവത്കരണ കാമ്പയിനുകളും വിദേശ മന്ത്രാലയം ആരംഭിച്ചു.
റഷ്യ-യുക്രൈന്‍, യു.എസ്.-ഇറാന്‍ സംഘര്‍ഷങ്ങളിലുടനീളം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനുള്‍പ്പെടെ ഇന്ത്യന്‍ എംബസികളെ സമീപിക്കേണ്ടി വന്നത് ഉള്‍പ്പെടെയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
പത്തുലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇവരെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റാബേസ് സര്‍ക്കാരിനില്ല. വിവിധ രാജ്യങ്ങള്‍ പുറത്തുവിടുന്ന സ്റ്റുഡന്റ് വിസ കണക്കുകളും ഇന്ത്യന്‍ ദൗത്യങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളുമാണ് നിലവില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്ന ഏക മാര്‍ഗം.
വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധമോ സംഘര്‍ഷമോ നടക്കുന്ന സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കലും കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനായി വിശദമായ ഡാറ്റാബേസ് അനിവാര്യമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇപ്പോള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവിലില്ല. 2015-ല്‍ കോണ്‍സുലര്‍ പരാതിപരിഹാര വേദിയായ ‘MADAD’ പോര്‍ട്ടല്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍41,000 വിദ്യാര്‍ത്ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വവരങ്ങള്‍ ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയോ നിലവിലെ പോര്‍ട്ടല്‍ പുനഃസംഘടിപ്പിക്കുകയോ ചെയ്യാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായുള്ള അമേരിക്ക, ചൈന, മലേഷ്യ, ജര്‍മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോഴത്തെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എംബസികളിലോ ഹൈക്കമ്മീഷനുകളിലോ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കും. കൂടാതെ ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍ , ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തും.
Government does not have accurate data on Indian students studying abroad; Ministry of External Affairs to prepare database of students













