ഇന്ധനവിലയിലെ വലിയ വര്‍ധന: യുഎസില്‍ രൂക്ഷ പ്രതിസന്ധി

ഇന്ധനവിലയിലെ വലിയ വര്‍ധന: യുഎസില്‍ രൂക്ഷ പ്രതിസന്ധി

വാഷിംഗ്ടണ്‍:: ഇന്ധനവിലയിലുള്ള വലിയ വര്‍ധനവ് അമേരിക്കയിലും രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കുന്നു. മെമ്മോറിയല്‍ ഡേ വാരാന്ത്യത്തില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്‍പ്പെടെ ഇത് വലിയ ആഘാതമാകും ഉണ്ടാക്കുക. ഇറാനിലെ യുദ്ധത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ന്നത്. എഎഎയുടെ കണക്കുകള്‍ പ്രകാരംഒരു ഗാലണ്‍ റെഗുലര്‍ പെട്രോളിന്റെ ശരാശരി വില 4.56 ഡോളറായി ആയി ഉയര്‍ന്നു.

കാലിഫോര്‍ണിയയിലെ ചില ഭാഗങ്ങളില്‍ ഒരു ഗാലണ്‍ റെഗുലര്‍ പെട്രോളിന്റെ വില ആറു ഡോളര്‍ വരെ കടന്നതായി ഇന്ധനവില നിരീക്ഷണ പ്ലാറ്റ്‌ഫോമായഗ്യാസ് ബുഡി അറിയിച്ചു. ടെക്‌സാസിലെ ചില പ്രധാന നഗരങ്ങളില്‍ വില നാലു ഡോളറിനു മുകളിലേക്കും, ന്യൂയോര്‍ക്ക് ട്രൈ-സ്റ്റേറ്റ് മേഖലയിലെ ചില ഭാഗങ്ങളില്‍ 4.50 ഡോളറിലേക്കും ഉയര്‍ന്നു.

മെമ്മോറിയല്‍ ഡേയോട് അനുബന്ധിച്ച് വാാന്ത്യത്തില്‍ 39.1 മില്യണ്‍ പേര്‍ കാറില്‍ യാത്ര ചെയ്യുമെന്ന് എഎഎ അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, ലോസ് ആഞ്ചലസ്, ഡാലസ്-ഫോര്‍ത്ത് വേര്‍ത്ത്, വാഷിംഗ്ടണ്‍ ഡി.സി. പോലുള്ള ഗതാഗത തിരക്ക് കൂടുതലുള്ള മേഖലകളിലെ യാത്രക്കാര്‍ക്ക്, ഇപ്പോഴത്തെ വിലയെ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിമാസം ഏകദേശം 100 ഡോളര്‍ അധികം ചെലവാകാമെന്ന് വിദഗ്ധര്‍ പറയുന്നു.പെട്രോളിയം വിശകലന മേധാവിയായ പാട്രിക് ഡി ഹാന്‍, കഴിഞ്ഞ ആഴ്ചകളിലെ വില വര്‍ധനയെ ചരിത്രത്തിലെ തന്നെ വലിയ വര്‍ധനയെന്നാണ് വിശഷിപ്പിച്ചത്. ദിവസേന ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ കടുത്ത ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു.2026 ഏപ്രിലിലെ ബിടിഎസ് കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ എല്ലാ പ്രധാന മേഖലകളിലും റെഗുലര്‍ പെട്രോളിന്റെ വാര്‍ഷിക ശരാശരി വില 25 ശതമാനത്തിലധികം ഉയര്‍ന്നു:പ്രാദേശികമായി ഏറ്റവും ഉയര്‍ന്ന വിലയുള്ള മേഖലകള്‍ ഇപ്പോള്‍ വെസ്റ്റ് കോസ്റ്റും ഗ്രേറ്റ് ലേക്സ് പ്രദേശവുമാണ്,” ഡി ഹാന്‍ പറഞ്ഞു. ”വെസ്റ്റ് കോസ്റ്റ് സാധാരണയായി വര്‍ഷം മുഴുവന്‍ രാജ്യത്തിലെ ഏറ്റവും ചെലവേറിയ മേഖലയാണ്.

Huge increase in fuel prices: Severe crisis in the US

Share Email
Top