ന്യൂഡല്‍ഹി: മുഖ്യമന്ത്രി െസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായാല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ ഉള്‍പ്പെടെയുളളവര്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. സംസ്ഥാനത്തിനകത്തും ദില്ലിയിലും മുഖ്യമന്ത്രിക്കായി ചേരിതിരിഞ്ഞു പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും പ്രകടനങ്ങളുമാണ് കാണാന്‍ കഴിഞ്ഞത്.
എംഎല്‍എമാരില്‍ കൂടുതലും കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന വാദമാണ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഘടകകക്ഷികള്‍ ഒന്നടങ്കം വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയര്‍ത്തുന്നത്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ നിലവില്‍ ഒഴിവു വരുന്ന നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ മുന്നണി അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇത് കൂടുതല്‍ പ്രതിസന്ധിയാക്കുമെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്നുമാണ് ഘടകകക്ഷികള്‍ ഒന്നടങ്കം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. മുസ്‌ളീം ലീഗ് വയനാട് എംപി കൂടിയായ പ്രിയങ്കയോട് ഇക്കാര്യംവളരെ വ്യക്തമായി അറിച്ചു.
കോണ്‍ഗ്രസ് നിരീക്ഷകരേയും ഇത് ലീഗ് നേതൃത്വം അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാവും നിര്‍ണായക യോഗം ചേരുക. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചകളും ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നത് അതി സങ്കീര്‍ണമായ അവസ്ഥയാണ്. സംസ്ഥാനത്തെ പൊതുവികാരം വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി വരികയെന്നതാണ്.
തര്‍ക്കം കൂടാതെ പ്രശ്‌നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടക കക്ഷികളുടെ നിലപാടും ജനവികാരവും വിഡി സതീശന് അനുകൂലമായുള്ളത്. 45 ലധികം എംഎല്‍എമാര്‍ നിരീക്ഷകരോട് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്.
ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തില്‍ ഘടക കക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്‌ലക്‌സുകള്‍ പതിച്ചും പ്രകടനം നടത്തിയും സതീശന്‍ അനുകൂലികള്‍ തെരുവില്‍ സജീവമാണ്. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. അതേസമയം സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.
If there is a consensus within the Congress, the Chief Minister will be known today.















