ന്യൂ ജേഴ്സി: ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) മുന്‍ പ്രസിഡന്റും മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ സുനില്‍ തൈമറ്റത്തിന്റെ മാതാവ് ശ്രീമതി മോളി ജേക്കബ് (86) ന്റെ നിര്യാണത്തില്‍ IPCNA അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്‍ഡ്യാ പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തില്‍ പരേതനായ ടി. എം. ജേക്കബിന്റെ സഹധര്‍മ്മിണിയാണ് ശ്രീമതി മോളി ജേക്കബ്.
സംസ്‌കാര ശുശ്രൂഷകള്‍ മേയ് 27 ബുധനാഴ്ച വൈകിട്ട് 3 മണി മുതല്‍ സ്വഭവനത്തില്‍നിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂര്‍ദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
IPCNA പ്രസിഡന്റ് രാജു പള്ളത്ത്, സെക്രട്ടറി അനില്‍ ആറന്മുള, ട്രഷറര്‍ ജയന്‍ ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ സംയുക്തമായി നല്‍കിയ വാര്‍ത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.
India Press Club condoles the passing of Molly Jacob















