പി.പി. ചെറിയാന്
ഡാളസ്: 2027 മേയ് 1ന് നടക്കുന്ന ഗാര്‍ലന്‍ഡ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് 3 തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.സി. മാത്യുവിന്റെ പ്രചാരണ ട്രഷററായി ഡാളസ് കോളജ് ഇംഗ്ലീഷ് പ്രൊഫസറും സാമൂഹിക പ്രവര്‍ത്തകനുമായ ബില്‍ ഇന്‍ഗ്രാം പ്രവര്‍ത്തിക്കും. മാത്യുവിന്റെ 2025ലെ ഗാര്‍ലന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രഷററായിരുന്ന ഇന്‍ഗ്രാം, ഇത്തവണയും അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിന്റെ ഭാഗമാകുകയാണ്.
ഗാര്‍ലന്‍ഡ് എന്വയണ്മെന്റല് ആന്‍ഡ് കമ്മ്യൂണിറ്റി അഡ്വൈസറി ബോര്‍ഡിന്റെ (ECAB) വൈസ് ചെയര്‍മാനാണ് ഇന്‍ഗ്രാം. മേയറുടെ നിയമനപ്രകാരം ബോര്‍ഡ് അംഗമായ അദ്ദേഹം പിന്നീട് വൈസ് ചെയര്‍മാനായി. ഗാര്‍ലന്‍ഡ് ഗസറ്റിലെ ലേഖകനും ദീര്‍ഘകാല എന്‍ബിഎ ബാസ്കറ്റ്ബോള്‍ വിശകലന വിദഗ്ധനുമായ ഇന്‍ഗ്രാം, ട്രെയില്‍ കമ്മ്യൂണിറ്റിയില്‍ പ്രസിഡന്റായും മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷോഴ്സ് ഓഫ് വെല്ലിങ്ടണ്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റെന്ന നിലയിലുള്ള മാത്യുവിന്റെ പ്രവര്‍ത്തനങ്ങളും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് അദ്ദേഹം വീണ്ടും പിന്തുണയുമായി മുന്നോട്ടുവന്നത്.
നഗരത്തിലെ വിവിധ ബോര്‍ഡുകളിലും സാമൂഹിക സംഘടനകളിലും പ്രവര്‍ത്തിച്ച അനുഭവവുമായാണ് പി.സി. മാത്യു ജനവിധി തേടുന്നത്. നിലവില്‍ മേയറുടെ നിയമനപ്രകാരം ഗാര്‍ലന്‍ഡ് TIF നമ്പര്‍ 2 സൗത്ത് ബോര്‍ഡ് അംഗമായ അദ്ദേഹം, ഷോഴ്സ് ഓഫ് വെല്ലിങ്ടണ്‍ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ്. ഗാര്‍ലന്‍ഡിന്റെ പരിസ്ഥിതി ഉപദേശക ബോര്‍ഡിലും മുതിര്‍ന്ന പൗരന്മാരുടെ ഉപദേശക കമ്മീഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലീഡര്‍ഷിപ്പ് ഗാര്‍ലന്‍ഡ്, ഗാര്‍ലന്‍ഡ് സിറ്റിസണ്‍സ് പോലീസ് അക്കാദമി, സിറ്റിസണ്‍സ് ഫയര്‍ അക്കാദമി എന്നിവ പൂര്‍ത്തിയാക്കിയ മാത്യു, ടെക്സസ് ഇന്‍ഷുറന്‍സ് വകുപ്പില്‍ ഫിനാന്‍ഷ്യല്‍ എക്സാമിനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ അനുഭവത്തിനൊപ്പം ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനപരിചയവും അദ്ദേഹത്തിനുണ്ട്.
2021ലെ ഡിസ്ട്രിക്ട് 3 തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു സ്ഥാനാര്‍ഥികളില്‍ രണ്ടാമതെത്തി റണ്‍ഓഫിലേക്ക് യോഗ്യത നേടിയ മാത്യു, 2025ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ആറു സ്ഥാനാര്‍ഥികളില്‍ മൂന്നാമതെത്തിയിരുന്നു. തുടര്‍ന്ന് നടന്ന റണ്‍ഓഫില്‍ ഇപ്പോഴത്തെ മേയര്‍ ഡിലന് ഹെഡ്രിക്കിന് പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ വിജയത്തിന് പിന്നില്‍ പി. സി. യുടെ ശക്തമായ പ്രവര്‍ത്തനവും ജനപിന്തുണയും ആയിരുന്നുവെന്നു തെരഞ്ഞെടുപ്പ് സസൂഷ്മം പഠിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സിറ്റി കൌണ്‍സില്‍ മെമ്പര്‍ പി. സി. മാത്യുവുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ തന്റെ ഒഴിവില്‍ പി. സി. ജയിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. പി. സി. മാത്യു ജയിക്കുന്നതോടെ മലയാളികള്‍ക്ക് ഒരു അഭിമാനയായിരിക്കുമെന്ന് ഫോമാ മുന്‍ പ്രസിഡന്റും സുഹൃത്തുമായ ഫിലിപ്പ് ചാമത്തില്‍ അഭിപ്രായപ്പെട്ടു.
പൊതുസുരക്ഷയ്ക്കാണ് തന്റെ പ്രവര്ത്തനപരിപാടിയില് പ്രഥമ പരിഗണനയെന്ന് മാത്യു അറിയിച്ചു. ഉത്തരവാദിത്വമുള്ള നഗരച്ചെലവുകള്, അനിവാര്യ സേവനങ്ങളെ ബാധിക്കാതെയുള്ള നികുതിയാശ്വാസ സാധ്യതകള്‍, മെച്ചപ്പെട്ട റോഡുകളും തെരുവുവിളക്കുകളും, ഗതാഗതവും അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുത്തുള്ള വികസനം എന്നിവയ്ക്കും മുന്‍ഗണന നല്‍കും.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പ്രശ്നപരിഹാരത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, എളുപ്പത്തില്‍ സമീപിക്കാവുന്ന നേതൃത്വമാണ് ലക്ഷ്യമെന്ന് മാത്യു വ്യക്തമാക്കി. നഗരത്തിന്റെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാന്‍ ഡിസ്ട്രിക്ട് 3 നിവാസികളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.
ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
പി.സി. മാത്യു ഫോണ്‍: 972-999-6877
Garland City Council Election: Prof. Bill Ingram as Campaign Treasurer for P.C. Mathew
















