ഇറാന്റെ 14 ഇന നിർദേശങ്ങൾ ക്ലിക്കായി? ഉപരോധമടക്കം നീക്കാൻ ട്രംപ് ഭരണം കൂടം തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇറാന്റെ 14 ഇന നിർദേശങ്ങൾ ക്ലിക്കായി? ഉപരോധമടക്കം നീക്കാൻ ട്രംപ് ഭരണം കൂടം തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്

വർഷങ്ങളായി നിലനിൽക്കുന്ന അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ പുതുക്കിയ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്ക് സമർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വഴിത്തിരിവാകാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നത്. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയെ തളർത്തിയ എണ്ണ ഉപരോധത്തിൽ ഇളവ് നൽകാൻ അമേരിക്ക തയ്യാറായേക്കുമെന്നാണ് സൂചന.

ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ തങ്ങളുടെ ആണവ പദ്ധതികൾ ദീർഘകാലത്തേക്ക് മരവിപ്പിക്കാമെന്ന വിട്ടുവീഴ്ച പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറാണ്. മുൻപ് ഉന്നയിച്ചിരുന്ന യുദ്ധ നഷ്ടപരിഹാര തുക എന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയ ഇറാൻ, പകരം തങ്ങളുടെ രാജ്യത്തിന് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും തന്ത്രപ്രധാനമായ ഹോർമൂസ് മേഖലയിൽ ഇറാൻ സ്വാധീനം ശക്തമാക്കുകയാണ്. മേഖലയിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ ഡിജിറ്റൽ വിഭാഗം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 1500-ലധികം അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ചർച്ചകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Share Email
LATEST excelnclexrn
More Articles
Top