വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനക്കരാറിലേക്കു നീങ്ങുന്നുവോ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചില പരാമര്‍ശങ്ങളാണ് ഇത്തരമൊരു സൂചന സജീവമാക്കിയിട്ടുളളത്. അടുത്ത ആഴ്ച തന്റെ ചൈനാ സന്ദര്‍ശനത്തിന് മുമ്പായി ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ് വൈറ്ര് ഹൗസില്‍ മാധ്യമപ്രവര്‍ത്ത കരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയാകുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സംഘര്‍ഷം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശം ഇറാന്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസില്‍ സംസാരിക്കവെ ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം പുനരാരംഭി ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Iran-US peace deal within a week? Trump hints















