യുദ്ധഭീഷണി മുഴക്കി ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുന്നു, മേഖലയിൽ യുദ്ധസമാന സാഹചര്യം

യുദ്ധഭീഷണി മുഴക്കി ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുന്നു, മേഖലയിൽ യുദ്ധസമാന സാഹചര്യം

ടെഹ്റാൻ: നയതന്ത്ര ചർച്ചകൾ രഹസ്യമായി തുടരുമ്പോഴും ഇറാനും പടിഞ്ഞാറൻ ശക്തികളും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. ശത്രുക്കൾ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ പുതിയ ആയുധങ്ങളും യുദ്ധമുറകളും പോർമുഖങ്ങളും തുറന്ന് ലോകത്തെ ഞെട്ടിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് ഇന്ന് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുമെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഗോള എണ്ണ വിപണിയിലടക്കം വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

രാജ്യത്തിന്റെ ക്ഷമ നശിച്ചുവെന്നും തങ്ങളുടെ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ഏത് ചെറിയ നീക്കത്തിനും കനത്ത പ്രഹരം നൽകുമെന്നും ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനിലെ ആഭ്യന്തര സാഹചര്യം സമ്മിശ്രമാണ്. യുദ്ധത്തിന്റെ ആദ്യഘട്ടം മുതൽ വലിയൊരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിന് പിന്തുണയുമായി തെരുവിലിറങ്ങുന്നുണ്ടെങ്കിലും, ഉപരോധം മൂലമുള്ള വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ദേശീയതയും സാമ്പത്തിക തകർച്ചയും ഒരേസമയം ഇറാനിയൻ ജനതയെ വലിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്.

Share Email
LATEST excelnclexrn
Top