swayamvara
pulimoottil

ഇറാനെ ലക്ഷ്യമിട്ട് ഇറാക്ക് മരുഭൂമിയില്‍ ഇസ്രയേലിന്റെ രഹസ്യ താവളം

ഇറാനെ ലക്ഷ്യമിട്ട് ഇറാക്ക് മരുഭൂമിയില്‍ ഇസ്രയേലിന്റെ രഹസ്യ താവളം

വാഷിംഗ്ടണ്‍: ഇറാനെതിരായുള്ള പോരാട്ടത്തിന് ഇറാഖില്‍ രഹസ്യത്താ വളമൊരുക്കി ഇസ്രയേല്‍. ഇറാഖ് പോലും അറിയാതെയാണ് അവരുടെ രാജ്യത്ത് ഇസ്രയേല്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖിന് അറിവില്ലായിരുന്നുവെങ്കിലും അമേരിക്കയ്ക്ക് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നുവെന്നും വ്യക്തമാക്കു ന്നു. യാദൃച്ഛികമായി മരുഭൂമിയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ട ഒരു ഇറാഖി ആട്ടിയടന്‍ ഇക്കാര്യം ഇറാഖ് സൈന്യത്തെ അറിയിച്ചെന്നും അങ്ങനെയാണ് സര്‍ക്കാര്‍ ഈ വിവരമറി ഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആടിനെ മേയ്ക്കുന്നതിനിടെ ഹെലികോ പ്ടറുകള്‍ അസാധാരണമാം വിധം താഴ്ന്നു പറക്കു ന്നത് ഇടയന്റെ ശ്രദ്ധയില്‍ പ്പെടു കയായിരു ന്നു. സംശയകരമായി എന്തോ നടക്കുന്നു വെന്നു തോന്നിയ അയാള്‍ വിവരം ഇറാഖി സൈന്യത്തെ അറിയിച്ചു.

സൈന്യം അന്വേഷണം ആരംഭിച്ചെങ്കിലും സൈനികര്‍ താവളത്തിലെത്തുന്നത് തടയാന്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതാ യാണ് റിപ്പോര്‍ട്ട്. ആക്രമ ണത്തില്‍ ഒരു ഇറാഖ് സൈനികന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാഖ് രണ്ടു സൈനിക സംഘങ്ങളെ കൂടി അവിടേക്ക് അയച്ചു. അടുത്തിടെ വരെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു വെന്നതിന് അവര്‍ക്കു തെളിവുകള്‍ കിട്ടുകയും ചെയ്തു. തെളിവുകളുമായി സംഘങ്ങള്‍ മടങ്ങി.

ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കാനാണ് ഇസ്രയേല്‍ ഇറാഖ് മരുഭൂമിയില്‍ രഹസ്യ സൈനിക താവളം സ്ഥാപിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ താവളം സജ്ജീകരി ച്ചത്. ഈ കേന്ദ്രത്തില്‍ ഇസ്രയേല്‍ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചി രുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേ ല്‍ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവര്‍ത്തിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ തകര്‍ന്നാല്‍ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തിരച്ചില്‍ റസ്‌ക്യൂ സംഘങ്ങളെയും ഇവിടെ സജ്ജമാ ക്കിയിരുന്നു.

Share Email
LATEST excelnclexrn
More Articles
Top