യുഎസിന്റെ സാമ്പത്തീക സാഹചര്യം മെച്ചപ്പെടുത്താന്‍ ഇനിയുമേറെ ജോലി ചെയ്യാനുണ്ടെന്നു ജെ.ഡി വാന്‍സ്

യുഎസിന്റെ സാമ്പത്തീക സാഹചര്യം മെച്ചപ്പെടുത്താന്‍ ഇനിയുമേറെ ജോലി ചെയ്യാനുണ്ടെന്നു ജെ.ഡി വാന്‍സ്

വാഷിംഗ്ടണ്‍; അമേരിക്കയുടെ സാമ്പത്തീക സാഹചര്യം മെച്ചപ്പെടുത്താന്‍ ഇനിയുമേറെ ജോലി ചെയ്യാനുണ്ടെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ സാമ്പത്തീക സാഹചര്യം താന്‍ പരിഗണിക്കുന്നില്ലെന്നുള്ള പ്രസിഡന്റ് ട്രംപിന്റെ പരാമര്‍ശം വന്‍ വിവാദമായ തിനു പിന്നാലെയായിരുന്നു ജെ.ഡി വാന്‍സ് ഇത്തരത്തില്‍ പ്രതികരിച്ചത്. ട്രംപിന്റെ പരാമര്‍ശം വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. ട്രംപിനെതിരേ ഡമോക്രാറ്റുകള്‍ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയിരുന്നത്.

ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ അമേരിക്കയില്‍ വിലക്കയറ്റവും രൂക്ഷമായി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴത്തെ പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ വില വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്.

അമേരിക്കന്‍ ജനങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക പുരോഗതി നല്‍കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രസിഡന്റ് ട്രംപിനും തനിക്കും അതിനെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്നും വാന്‍സ് പറഞ്ഞു. ഇറാന്‍ യുദ്ധം സംബന്ധിച്ച് ട്രംപിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖാനിച്ചുവെന്നും ഇറാന് ആണവായുധം ലഭിക്കരുതെന്നാണ് ട്രംപിന്റെ പ്രധാന ലക്ഷ്യമെന്നും വാന്‍സ്് വ്യക്തമാക്കി.

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തെ വാന്‍സ് കുറ്റപ്പെടുത്തി. എന്നാല്‍ സിഎന്‍എന്‍ സര്‍വേയില്‍ ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തീക രീതിയെ 70 ശതമാനം അമേരിക്കന്‍ ജനതയും എതിര്‍ക്കുകയാണ് .ഇതോടെ സാമ്പത്തിക വിഷയങ്ങള്‍ വീണ്ടും അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

J.D. Vance says more work needs to be done to improve the US economy

Share Email
Top