swayamvara
pulimoottil

സമ്പൂര്‍ണ പരാജയവുമായി കേരളാ കോണ്‍ഗ്രസ് -എം: പാര്‍ട്ടി അതിരൂക്ഷമായ പ്രതിസന്ധിയില്‍

സമ്പൂര്‍ണ പരാജയവുമായി കേരളാ കോണ്‍ഗ്രസ് -എം: പാര്‍ട്ടി അതിരൂക്ഷമായ പ്രതിസന്ധിയില്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദയനീയമായ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണതിനു പിന്നാലെ പാര്‍ട്ടി അതിരൂക്ഷമായ പ്രതിസന്ധിയില്‍. മത്സരിച്ച 12 സീറ്റിലും ദയനീയ തോല്‍വിയാണ് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന് നേരിടേണ്ടി വന്നത്. ഇതു മുന്നണിയിലെ മൂന്നാം കക്ഷിയായി നിന്ന കേരളാ കോണ്‍ഗ്രസ് ഇക്കുറി നിയമസഭാംഗങ്ങളില്ലാതെ സംപൂജ്യ പരാജയത്തിന് ഉടമകളായി.

യുഡിഎഫിലേയ്ക്കുള്ള പോക്ക് തടഞ്ഞവര്‍ ഉള്‍പ്പെടെ എല്ലാ എംഎല്‍എമാരും പരാജയം ഏറ്റുവാങ്ങി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും ഗവ. ചീഫ് വിപ്പ് എന്‍. ജയരാജും ഉള്‍പ്പെടെ പ്രമുഖരെല്ലാം പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ കാലിടറി വീണു. കേരള കേണ്‍ഗ്രസിന്റെ ഹൃദയ ഭൂമിയായി അറിയപ്പെടുന്ന, പാലായില്‍ രണ്ടാം തവണയും ജോസ് കെ. മാണിക്ക് അടിതെറ്റി. മാണി സി. കാപ്പന്‍ മൂന്നാം തവണയും പാലായുടെ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. 2991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പന്‍ വിജയിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ് പിടിച്ച വോട്ടുകളും ജോസിന് തിരിച്ചടിയായി.
മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പരാജയപ്പെട്ടു. 23822 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ റോയ് കെ. പൗലോസ് റോഷിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 5573 വോട്ടുകള്‍ക്കായിരുന്നു റോഷിയുടെ വിജയം. പാര്‍ട്ടിയുടെ ശക്തി കേന്ദമായി അറിയിപ്പെട്ടിരുന്ന ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും പാര്‍ട്ടിക്ക് അടിപതറി.

കാഞ്ഞിരപ്പള്ളിയില്‍ 5772 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ റോണി കെ ബേബി എന്‍ ജയരാജിനെ പരാജയപ്പെടുത്തിയത്. ചങ്ങനാശ്ശേരിയില്‍ വിനു ജോബ് 8368 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജോബ് മൈക്കിളിനെ തറപറ്റിച്ചു.

കടുത്തുരുത്തിയില്‍ 31300 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മോന്‍സ് ജോസഫ് നിര്‍മല ജിമ്മിയെ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ 4256 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മോന്‍സ് ജയിച്ചിരുന്നത്. പൂഞ്ഞാറില്‍ സിറ്റിങ് എം.എല്‍.എയായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ 6693 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ എം.ജെ പരാജയപ്പെടുത്തി. റാന്നിയില്‍ സിറ്റിങ് എം.എല്‍.എ പ്രമോദ് നാരായണന്‍ പഴകുളം മധുവിനോട് നോല്‍വി ഏറ്റുവാങ്ങി.

ചാലക്കുടിയില്‍ ബിജു ചിറയത്ത്,തൊടുപുഴയില്‍ സിറിയക് ചാഴികാടന്‍, പിറവത്ത് സാബു കെ ജേക്കബ് എന്നിവരെല്ലാം വന്‍ തോല്‍വി ഏറ്റുവാങ്ങി. ി. തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.ഫിലേക്ക് മാറാനുള്ള നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും പാര്‍ട്ടിയിലെ ഭിന്നത മൂലം മുടങ്ങിപ്പോവുകയായിരുന്നു. വലിയ തോല്‍വി പാര്‍ട്ടിയുടെ ഭാവിയെ കുറിച്ചുള്ള ഗൗവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമസഭയിലും സംപൂജ്യരായത്.

Kerala Congress-M suffers complete defeat: Party in dire crisis
Share Email
LATEST excelnclexrn
More Articles
Top