സതീഷ് മാടമ്പത്ത്
ഫ്‌ലോറിഡ (ടാമ്പാ:): കരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers – Season 2 സംഗീത മത്സരത്തിന്റെ ഉത്ഘാടന ചടങ്ങ് ഏപ്രില്‍ 26-ന് ഞായറാഴ്ച Zoom വേദിയില്‍ അതിഗംഭീരമായി നടന്നു. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി അരങ്ങേറുന്നത്.
അഞ്ജന പ്രയാഗയും സുനിത മേനോനും അവതാരകരായ ചടങ്ങിന് ഹരികൃഷ്ണ കോയിപ്പള്ളില്‍ ആലപിച്ച ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാഗാനത്തോടെ തിരശ്ശീല ഉയര്‍ന്നു. സൂപ്പര്‍ സിംഗേഴ്‌സ് ചെയര്‍ സതീഷ് അമ്പാടി സ്വാഗതം ആശംസിച്ചു. അഞ്ച് വര്‍ഷം മുമ്പ് നടന്ന സീസണ്‍ 1-ന്റെ വിജയഗാഥയും സീസണ്‍ 2-യെ അതിലും മികച്ചതാക്കാനുള്ള പദ്ധതികളും അദ്ദേഹം പങ്കുവെച്ചു.
അതിനു ശേഷം, KHNA യുടെ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. വിശിഷ്ടാതിഥികള്‍ ഉള്‍പ്പെട്ട ഏവരെയും ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്ത അദ്ദേഹം, അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ക്ക് ഭാരതീയ സംസ്‌കാരത്തിലേക്കും സംഗീതത്തിലേക്കുമുള്ള പാലമായിരിക്കും KHNA ഒരുക്കുന്ന ഈ സംഗീത പരിപാടി എന്ന് അഭിപ്രായപ്പെട്ടു.KHNAയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം സംരംഭങ്ങള്‍ പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്നും, പുതുതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന്, മുഖ്യാതിഥിയായെത്തിയ ഇന്ത്യയുടെ സംഗീത വാനമ്പാടി കെഎസ് ചിത്ര KHNA Super Singers – Season 2 ഔപചാരികമായി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഇന്ത്യയെ അപേക്ഷിച്ച് സംഗീത മത്സരങ്ങള്‍ക്ക് അധികം അവസരങ്ങളില്ലാത്ത അമേരിക്കയില്‍, ഇതു പോലത്തെ പരിപാടികള്‍ക്കുള്ള പ്രാധാന്യം ഏറെ കൂടുതല്‍ ആണെന്ന് അഭിപ്രായപ്പെട്ട ശ്രീമതി. ചിത്ര, ഇതിന്റെ സംഘാടകരായ KHNA യ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ സംഗീത മത്സര പരിപാടിയില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും അല്ല ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്, അവര്‍ക്കുള്ള ഒരു സമ്മാനം എന്ന നിലയില്‍ താന്‍ പാടിയ’കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍…’ എന്ന ഗാനത്തിന്റെ ഈരടികള്‍ അതിമനോഹരമായി ആലപിച്ചത് ചടങ്ങിന്റെ ഹൈലൈറ്റായി.
പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണന്‍ ആണ് അടുത്തതായി സംസാരിച്ചത്. KHNA എന്ന സംഘടനയുമായി തനിക്കുള്ള ദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ച് അദ്ദേഹം വാചാലനായി, KHNA Super Singers Season 2 ല്‍ വിധികര്‍ത്താവായിരുന്നതിന്റെ സന്തോഷവും നല്ല അനുഭവങ്ങളും പങ്കുവെച്ചു. തന്റെ അനുഭവത്തില്‍, അമേരിക്കയിലെ ഉയര്‍ന്നു വരുന്ന യുവഗായകര്‍ ഇന്ത്യയിലുള്ളവരുടെ അത്രതന്നെ കഴിവുറ്റവരാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. KHNA Super Singers Season 2 ന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്, ഈ മഹത് സംരംഭത്തിന് തന്റെ എല്ലാ വിധ സഹായവും ഉണ്ടാവും എന്ന് അദ്ദേഹം അറിയിച്ചു.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവത്സന്‍ ജെ. മേനോന്‍, ഈ സംരംഭത്തെ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നതായി പറഞ്ഞു. നവനീത് ഉണ്ണികൃഷ്ണനെപ്പോലുള്ള പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും നൂതന സംഗീതശാഖകള്‍ക്ക് ജന്മം നല്‍കാനും ഈ വേദിക്ക് കഴിയുമെന്ന് അദ്ദേഹം ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘കൃഷ്ണാ നീ ബേഗനെ ബാറോ…’ എന്ന കീര്‍ത്തനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന്, സംഗീതരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച യുവസംഗീതപ്രതിഭ ശ്രീ. നവനീത് ഉണ്ണികൃഷ്ണന്‍ KHNA Super Singers Season 2 ന് ആശംസകള്‍ അര്‍പ്പിച്ചു. ജനിച്ചതു മുതല്‍ താന്‍ കേട്ട് വളര്‍ന്ന പാട്ടുകള്‍ പാടിയ ശ്രീമതി. ചിത്ര, ശ്രീ. ശ്രീവത്സന്‍ മേനോന്‍, ശ്രീ. ബിജു നാരായണന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമായി കരുതുന്നു എന്ന് നവനീത് പറഞ്ഞു. തുടര്‍ന്ന്,. മോഹന്‍ലാല്‍ നായകനായ ‘ഹൃദയപൂര്‍വം’ എന്ന സിനിമയില്‍ താന്‍ പാടിയ ‘വിട പറയാം ..’ എന്ന ഗാനത്തിന്റെ ഏതാനും വരികള്‍ ആലപിച്ചു കൊണ്ട് KHNA Super Singers Season 2 ന്, നവനീത് സര്‍വ്വമംഗളങ്ങളും നേര്‍ന്നു.
സുന്ദരനാരായണ ഗാനാഞ്ജലി ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ജയകുമാര്‍ മേനോന്‍ സംസാരിച്ചു. സുന്ദരനാരായണ കൃതികളുടെ ഉപജ്ഞാതാവായ തന്റെ പിതാവ് നാരായണന്‍ കുട്ടി മേനോന്റെയും മാതാവ് ശ്രീദേവി മേനോന്റെയും സംഗീത-സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
അതിനു ശേഷം, സംഘടകസമിതിയെ പ്രതിനിധീകരിച്ചു കൊണ്ട് സതീഷ്അമ്പാടി (Chair), സതീഷ് മാടമ്പത്ത് (Technical Coordinator) , സതീഷ് കാളത്ത് (Outreach Coordinator), Program Coordinators ആയ അഞ്ജന പ്രയാഗ, സുനിത മേനോന്‍, രഞ്ജിത്ത് പിള്ള, ഹരികൃഷ്ണ കോയിപ്പള്ളില്‍, ശ്രീജിത്ത് ശ്രീനിവാസന്‍ (Media Partner & Trustee Board Member) എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്, KHNA Super Singers Season 2 ല്‍ വിധികര്‍ത്താക്കളായി എത്തുന്ന ലേഖാ മേനോന്‍ (Judging Panel Mentor), ബിനി പണിക്കര്‍, ജ്യോതി സതീഷ്, ചന്ദ്രമോഹന്‍, കാര്‍ത്തിക ഷാജി, പ്രൊഫ: ജയകൃഷ്ണന്‍, ശബരിനാഥ് നായര്‍, ലക്ഷ്മി നായര്‍, അനുശ്രീ ജയേഷ്, ശുഭശ്രീ നാരായണന്‍, ജ്യോത്സ്‌ന നാണു, ദീപക് വര്‍മ്മ എന്നിവരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി.
സതീഷ് അമ്പാടി KHNA Super Singers Season 2 ന്റെ അവതരണ ഗാനവും, ലോഗോയും അവതരിപ്പിച്ചു. അതിനു ശേഷം, KHNA ഭാരവാഹികള്‍ സിനു നായര്‍, അശോക് മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അവതാരകരായ അഞ്ജന പ്രയാഗ, സുനിത മേനോന്‍ എന്നിവര്‍ ജൂണില്‍ ആരംഭിക്കുന്ന KHNA Super Singers Season 2 ന്റെ വിശദവിവരങ്ങള്‍ പങ്കുവെച്ചു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന ഒരു സംഗീതപരിപാടിയാണ് ഇതെന്ന് അവര്‍ എടുത്തു പറഞ്ഞു. തുടന്ന്, സതീഷ് മാടമ്പത്ത് സമാപന സന്ദേശവും നന്ദിപ്രകാശനവും നടത്തിയതോടു കൂടി, സംഭവബഹുലമായ ഉത്ഘാടന ചടങ്ങ് സമാപിച്ചു.
KHNA Super Singers Season 2 ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ താഴെ കാണുന്ന ലിങ്ക്/ QR Code ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://namaha.org/?page_id=3955
KHNA Super Singers Season 2: K.S. Chitra inaugurated















