വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തി ന്റെ പടുകൂറ്റന്‍ ടാങ്കര്‍ വിമാനം പറക്കുന്ന തിനിടെ കാണാതായി. പറക്കുന്ന പെട്രോള്‍ പമ്പ് എന്നറിയപ്പെടുന്ന ബോയിംഗ് കെസി 135 സ്ട്രാറ്റോ ടാങ്കര്‍ വിമാനമാണ് പറക്കുന്ന തിനിടെ കാണാതായത്.
പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലൂടെ പറക്കു മ്പോള്‍ 7700 എന്ന അടിയന്തര സന്ദേശം നല്‍കിയതിന് പിന്നാലെയാണ് സൈനിക വിമാനം കാണാതായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതി നിടയിലാണ് സൈനിക വിമാനം കാണാതായതെന്നതാണ് ശ്രദ്ധേയം. യുഎഇയിലെ അല്‍ ദഫ്ര ബേസില്‍ നിന്നുമാണ് ബോയിംഗ് കെ സി സ്ട്രാറ്റോ ടാങ്കര്‍ ടേക്ക് ഓഫ് ചെയ്തത്.
ഖത്തറിന് സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമാ യത്.താഴ്ന്ന് പറക്കുന്നതിന് മുന്‍പായി വായുവില്‍ വൃത്താകൃതിയിലുള്ള പാറ്റേണ്‍ വരച്ചാണ് വിമാനം അപായ സൂചന നല്‍കിയത്.
പറക്കുമ്പോള്‍ വിമാനത്തില്‍ നിന്ന് ‘7700’ എന്ന അടിയന്തര അപകട സന്ദേശം ലഭിച്ചതായി ഫ്‌ലൈറ്റ്റഡാര്‍24 ഡാറ്റ വ്യക്ത മാക്കുന്നു. സാധാരണയായി വിമാനത്തി നുള്ളില്‍ ഗുരുതരമായ സാങ്കേതിക തകരാറുകളോ മറ്റോ സംഭവിക്കുമ്പോഴാണ് പൈലറ്റുമാര്‍ ഇത്തരമൊരു സന്ദേശം അയക്കുന്നത്. ലഭ്യമായ ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം, സിഗ്‌നല്‍ നഷ്ടമാകുന്നതിന് മുന്‍പായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തോ അതോ തകര്‍ന്നു വീണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
A massive American tanker plane has gone missing in flight.















