തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയപിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പിണറായി വിജയന്റെ വസതിയിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന . പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണം തുടരാമെന്നാണ് െൈഹെക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മേല്‍കോടതിയെ സമീപിക്കാന്‍ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങള്‍ നല്‍കിയെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്.
Monthly payment case; ED raids Pinarayi Vijayan and Riyaz’s houses















