ഗ്രീന്‍കാര്‍ഡ് സംബന്ധിച്ച പുതിയ വിശദീകരണം: ആശങ്ക വേണ്ടെന്നു ഹോം ലാന്‍ഡ് സെക്യൂറ്റിറ്റി

ഗ്രീന്‍കാര്‍ഡ് സംബന്ധിച്ച പുതിയ വിശദീകരണം: ആശങ്ക വേണ്ടെന്നു ഹോം ലാന്‍ഡ് സെക്യൂറ്റിറ്റി

വാഷിംഗ്ടണ്‍: യുഎസില്‍ കുടിയേറ്റക്കാര്‍ ഗ്രീന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷ പരിഗണിക്കുന്ന സമയത്ത് യുഎസില്‍ നിന്നും വിട്ടുനില്‌ക്കേണ്ടി വരുമെന്നു കഴിഞ്ഞ ആഴ്ച്ച യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രന്റ്സ് സര്‍വീസ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ഡിപ്പാര്‍ട്ട്‌മെന്റ്. നിലവിലെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെന്നം ഭൂരിഭാഗം അപേക്ഷകരേയും ഇത് ബാധിക്കില്ലെന്നും ഹോം ലാന്‍ഡ് സെക്യൂറ്റിറ്റി വ്യക്തമാക്കി.

ഇമിഗ്രേഷന്‍ സര്‍വീസ് വിഭാഗം കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ തീര്‍പ്പാകുന്നതുവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്നും അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഒഴിവാക്കലുകള്‍ അനുവദിക്കുകയുള്ളൂവെന്നും സൂചിപ്പിച്ചിരുന്നു. ഇതോടെ വ്യാപകമായ ആശങ്കകള്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു.

ഇന്നലെ പുറത്തിറക്കിയ വിശദീകരണത്തില്‍ ഓരോ കേസും പ്രത്യേകം വിലയിരുത്തി തീരുമാനമെടുക്കാനുള്ള അധികാരം കുടിയേറ്റ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ഡി എച്ച് എസ് അറിയിച്ചു. ഇത്തരമൊരു വിവേചനാധികാരം ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരോ പൊതുസഹായ പദ്ധതികള്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരോ ഇത്തരം നടപടികളുടെ പരിധിയില്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

New clarification on green card: Homeland Security says no need to worry

Share Email
LATEST excelnclexrn
More Articles
Top