swayamvara
pulimoottil

ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു ; പുതിയ ഒപ്പ് നിയമം ജൂലൈ 10 മുതൽ പ്രാബല്യത്തിൽ

ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു ; പുതിയ ഒപ്പ് നിയമം  ജൂലൈ 10 മുതൽ പ്രാബല്യത്തിൽ

എബി മക്കപ്പുഴ

വാഷിംഗ്‌ടൺ: യുഎസിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചടിയായ് പുതിയ നിയമം. എച്ച് 1 ബി വിസ അപേക്ഷകളിലോ ഗ്രീൻകാർഡ് അപേക്ഷയിലോ ഇടുന്ന ഒപ്പ് കൃത്യമല്ലങ്കിൽ വിദേശികളുടെ അപേക്ഷ നിരസിക്കും എന്ന് യു.എസ് ഇമിഗ്രേഷൻ വിഭാഗം പുതിയ നിയമം. 2026 ജൂലൈ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2026 മേയ് 11 നാണ് ‘സൈനർസ് ഓൺ ഇമ്മിഗ്രേഷൻ ബെനെഫിറ് റിക്യുവെസ്റ്റ് ‘ എന്ന വിഷയത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 10 മുതൽ ഇത് കർശനമായി നടപ്പിലാക്കും എന്നും അധികാരികൾ പറഞ്ഞിട്ടുണ്ട്

നേരത്തെ വിസ അപേക്ഷകളിൽ ഒപ്പ് വ്യക്തമല്ലെങ്കിലോ ഡിജിറ്റൽ ഒപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അപേക്ഷ ആദ്യം തന്നെ തിരിച്ചയക്കുമായിരുന്നു. പിന്നീട് അപേക്ഷകർക്ക് അത് തിരുത്താൻ ‘റിക്വസ്റ്റ് ഫോർ എവിഡൻസ്’ നൽകാൻ അവസരം ഉണ്ടായിരുന്നു.

എന്നാൽ പുതിയ നിയമം പ്രാബല്യത്തിലാകുമ്പോൾ, അപേക്ഷ പ്രോസസിംഗിനായി സ്വീകരിച്ച ശേഷം എപ്പോഴെങ്കിലും ഒപ്പിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ, അത് തിരുത്താൻ രണ്ടാമതൊരു അവസരം നൽകില്ല. കൂടാതെ ഇതേ കാരണം കൊണ്ട് ഇമിഗ്രേഷൻ ഓഫീസർക്ക് ആ അപേക്ഷ നേരിട്ട് നിരസിക്കാൻ പൂർണ്ണ അധികാരവും ബില്ല് നൽകുന്നുണ്ട്.

കൃത്യമായ ഒപ്പ് എങ്ങനെ ?

യുഎസിലെ പല ഐടി കമ്പനികളും വക്കീലന്മാരും വേഗത്തിൽ അപേക്ഷ സമർപ്പിക്കാൻ ഡിജിറ്റൽ ഒപ്പുകളോ, ഒപ്പിന്റെ പടം കോപ്പിപേസ്റ്റ് ചെയ്യുന്നത് പതിവാണ്. എന്നാൽ ഈ രീതിക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.

ഡിജിറ്റൽ ഒപ്പുകൾ, ഒപ്പിന്റെ കോപ്പി പേസ്റ്റ് , ഒപ്പ് സ്റ്റാമ്പുകൾ എന്നിവ പൂർണ്ണമായും നിരോധിച്ചു. അപേക്ഷകന് പകരം വക്കീലന്മാരോ കുടുംബാംഗങ്ങളോ ഒപ്പിടാനും പാടില്ല. ഒപ്പിടേണ്ടുന്ന രീതിയും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അപേക്ഷകൻ പേപ്പറിൽ പേന ഉപയോഗിച്ച് സ്വന്തമായി ഒപ്പ് ഇടണം. ശേഷം ആ ഒപ്പ് സ്കാൻ ചെയ്തോ അല്ലെങ്കിൽ പിഡിഫ് ആക്കി അപേക്ഷയോടൊപ്പം സമർപ്പിക്കാം. myUSCIS എന്ന പോർട്ടൽ വഴിയും നിങ്ങൾക്ക് ഇലക്ട്രോണിക് ഒപ്പ് സമർപ്പിക്കാൻ സാധിക്കും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുന്നതിന്റെയും, നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെയും ഭാഗമായിട്ടാണ് ഇതുപോലെയുള്ള ബില്ലുകൾ കൊണ്ട് വരുന്നത്.

Share Email
LATEST excelnclexrn
More Articles
Top