ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഷിപ്പ്യാര്‍ഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.36 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരിലേറെയും അഗ്നിശമനപ്രവര്‍ത്തകരും മറ്റ് അടിയന്തിര പ്രവര്‍ത്തകരുമാണ്. തീപിടുത്തത്തെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് സ്്‌ഫോടനങ്ങളാണ് ഉണ്ടായത്.
രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായപ്പോള്‍കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ു ഫയര്‍ഫൈറ്റര്‍ക്കും ഫയര്‍ മാര്‍ഷലിനും സ്‌ഫോടനത്തിന്റെ ആഘാതതരംഗത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഷിപ്പിയാര്‍ഡിലെ സ്‌ഫോടനം അതിസങ്കീര്‍ണമെന്നു ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനി വ്യക്തമാക്കി.
വെള്ളിയാഴ്ച്ചവൈകുന്നേരം 3:30ഓടെയാണ് തീപിടുത്തമുണ്ടായത്. ഷിപ്പ്യാര്‍ഡിന്റെ പിന്‍ഭാഗത്തുള്ള ലോഹ നിര്‍മ്മിത കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പുക ഉയരുകയും രണ്ട് തൊഴിലാളികള്‍ കുടുങ്ങിയതായി അറിയിച്ചതായി ഫയര്‍ കമ്മീഷണര്‍ ലില്ലിയാന്‍പറഞ്ഞു.
ആറ് മിനിറ്റിനുള്ളില്‍ അഗ്‌നിശമന-അടിയന്തര മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. എന്നാല്‍ അവര്‍ എത്തിയതിന് തൊട്ടുപിന്നാലെ സ്‌ഫോടനം ഉണ്ടായി. അതില്‍ നിരവധി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗങ്ങള്‍ക്കും ചില സാധാരണ പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താന്‍ അഞ്ച് ഫയര്‍ഫൈറ്റര്‍മാരും രക്ഷാപ്രവര്‍ത്തക പാരാമെഡിക്കുകളും കെട്ടിടത്തിനുള്ളിലും മുകളിലും സമീപത്തുമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായതെന്ന് അഗ്നിശമനഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് പറഞ്ഞു.
One dead, several injured in explosion at New York City shipyard














