തിരുവനന്തപുരം: വോട്ട് ചെയ്തശേഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച്ച നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പ്രതീക്ഷയോടെ മുന്നണികള്‍. എക്‌സിറ്റ് പോളില്‍ സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുമ്പോഴും ഭരണത്തുട ര്‍ച്ചയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി. എന്നാല്‍ ഭരണമാറ്റമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിനു പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ച കൂടുതല്‍ സജീവമായിരിക്കയാണ് യുഡിഎഫ് ക്യാമ്പില്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലെത്തണമെന്ന വാദവുമായി ഇരുവരേയും അനുകൂലിക്കുന്നവര്‍ സജീവമായി രംഗത്തെത്തിക്കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി യതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാള്‍ ബാക്കി നില്‍ക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകള്‍ സജീവം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാക്കി നേതാക്കള്‍.
മുസ്ലീം ലീഗ്, വി ഡി സതീശന്‍ അനുകൂല നിലപാട് പരസ്യമായി എടുത്തതതോടെ യുഡിഎഫിനു ഭരണം ലഭിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്താനുള്ള സാധ്യതയും കൂടി. സംസ്ഥാനത്ത് ഭരണത്തുര്‍ച്ചയെന്ന തികഞ്ഞ ആത്മവിശ്വാസത്തി ലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുളള ഇടതു നേതാക്കള്‍ . സംസ്ഥാനത്തെക്കുറിച്ചുള്ള സര്‍വേ ഫലങ്ങളില്‍ എല്ലാം മുന്നേറ്റം പ്രവചിക്കുന്നതിനാല്‍ എന്‍ഡിഎ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശക്തമായ ത്രികോണ മത്സരം നടന്ന കഴക്കൂട്ടം, നേമം. വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതത്വം .
Only hours left to wait: Fronts hopeful about assembly election results













