മസ്‌ക് -ഓപ്പണ്‍ എഐ നിയമപോരാട്ടത്തില്‍ ഓപ്പണ്‍ എഐയ്ക്ക ജയം

മസ്‌ക് -ഓപ്പണ്‍ എഐ നിയമപോരാട്ടത്തില്‍ ഓപ്പണ്‍ എഐയ്ക്ക ജയം

ഓക്ക്ലന്‍ഡ് : ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശതകോടിശ്വരന്‍ ഇലോണ്‍ മസ്‌കും ഓപ്പണ്‍ എഐയുമായുള്ള  നിയമ പോരാട്ടത്തില്‍ മക്‌സിനു തോല്‍വി. ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിറ്റിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുമായുള്ള നിയമപോ രാട്ടത്തില്‍ ഓപ്പണ്‍എഐയ്ക്ക് അനുകൂലമായി വിധി.

ഓപ്പണ്‍എഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട്മാനെ പദവിയില്‍ നിന്ന് പുറത്താക്കണമെന്നത് ഉള്‍പ്പെടെ യുള്ള ആവശ്യങ്ങളുമായി ഇലോണ്‍ മസ്‌ക് ഫയല്‍ ചെയ്ത ഹര്‍ജി കാലിഫോ ര്‍ണിയയിലെ ഓക്ക്ലന്‍ഡ് ഫെഡറല്‍ കോടതി തള്ളി. ഇതോടെ  85,200 കോടി ഡോളര്‍  മൂല്യമുള്ള ഓപ്പണ്‍എഐ കമ്പനിക്ക്  ഐപിഒ  ലക്ഷ്യമാക്കി മുന്നോട്ട് പോകാനുള്ള വഴി തുറന്നു.

കേസില്‍ നൂറിലധികം രേഖകളും സിലിക്കണ്‍ വാലിയിലെ പ്രമുഖരുടെ സാക്ഷിമൊഴികളും പരിശോധിച്ച ഒമ്പതംഗ ഫെഡറല്‍ ജൂറി, വെറും രണ്ട് മണിക്കൂറില്‍ താഴെ സമയം മാത്രമാണ് വിധി പ്രഖ്യാപി ക്കുന്നതിനായി ആലോചിച്ചത്. നിയമപര മായ സമയപരിധി കഴിഞ്ഞാണ്  മസ്‌ക് ഓപ്പണ്‍എഐക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്നസാങ്കേതികമായ കാരണം ചൂണ്ടിക്കാണിച്ചാണ് ജൂറി വിധി പ്രഖ്യാപി ച്ചത്. ലാഭേച്ഛയില്ലാതെ മനുഷ്യനന്മയ്ക്ക് വേണ്ടി മാത്രം കൃത്രിമബുദ്ധി  വികസിപ്പി ക്കുക എന്ന തങ്ങളുടെ ആദ്യകാല ലക്ഷ്യത്തെ സാം ആള്‍ട്ട്മാനും സംഘവും വഞ്ചിച്ചുവെന്നായിരുന്നു മസ്‌കിന്റെ പ്രധാന ആരോപണം.

എന്നാല്‍ തന്റെ സ്വന്തം എഐ കമ്പനിയാ യ ‘എക്‌സ്എഐ’യുടെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് മസ്‌ക് തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഓപ്പണ്‍എ ഐയുടെ വാദം

Open AI wins in Musk-Open AI legal battle

Share Email
Top