സമാധാന കരാര്‍: ഇറാന്റെ മറുപടി തള്ളി ട്രംപ്; സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു

സമാധാന കരാര്‍: ഇറാന്റെ മറുപടി തള്ളി ട്രംപ്; സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം അവാസനിപ്പി ക്കുന്നതിനായി ഇറാന്‍ നല്കിയ സമാധാന കരാര്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ തള്ളി അമേരിക്ക. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണ ള്‍ഡ് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥത വഴി ഇറാന്‍ നല്‍കിയ മറുപടിയാണ് ട്രംപ് തള്ളിയത്. ഇതോടെ ഈ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്.

നയതന്ത്ര ചാനലുകള്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇറാന്റെ നിലപാടുകളില്‍ യാതൊരു മൂല്യവുമില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന്റെ മറുപടി പൂര്‍ണ്ണമായും അംഗീകരി ക്കാനാവില്ലെന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതോടെ യുഎസ്-ഇറാന്‍ പോരാട്ടത്തില്‍ സമാധാനത്തിനുള്ള സാധ്യതകള്‍ വീണ്ടും മങ്ങുകയാണ്. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ കീഴടങ്ങലിന് തുല്യമാണെന്നും അത് ഏകപക്ഷീയമാണെന്നും ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇറാന്റെ 70 ശതമാനം സൈനീക കേന്ദ്രങ്ങളും തകര്‍ത്തതായുംചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബാക്കി 30 ശതമാനം കൂടി തകര്‍ക്കാന്‍ യുഎസ് മടിക്കില്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.ഇറാന്റെ യുറേനിയ ആവശ്യമുള്ളപ്പോള്‍ പിടിച്ചെടുക്കുമെന്നും സ്‌പേസ് ഫോഴ്‌സ് വഴി അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Peace deal: Trump rejects Iran’s response; tensions escalate

Share Email
LATEST excelnclexrn
Top