പിണറായി സ്തുതിപാഠകരുടെ പിടിയില്‍: വ്യക്തിപൂജ ആസ്വദിക്കുന്നു: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പിണറായി സ്തുതിപാഠകരുടെ പിടിയില്‍: വ്യക്തിപൂജ ആസ്വദിക്കുന്നു: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പിണറായി വിജയന്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും വ്യക്തിപൂജകള്‍ ആസ്വദിക്കുകയാണെന്നും രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പിണറായി വിജയനെതിരേ പാര്‍ട്ടിഘടകങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നത്. കരുനാഗപ്പള്ളി ഏരിയാകമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് പിണറായിയുടെ വ്യക്തിപൂജ ആസ്ാവദനത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്.വ്യക്തി പൂജ അടങ്ങിയ തിരുവാതിര പിണറായി ആസ്വദിക്കുന്ന അവസ്ഥയിലെത്തിയെന്നായിരുന്നു വിമര്‍ശനം.

കൊല്ലത്തു വന്നാല്‍ പിണറായി വിജയന് ഒരു നേതാവിനെ മാത്രമാണ് ഇഷ്ടം. ബാക്കി അംഗങ്ങളോട് താത്പര്യമില്ലെന്നായിരുന്നു ഒരു പ്രതിനിധിയുടെ കുറ്റപ്പെടുത്തല്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.പാര്‍ട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ ഇല്ലാതാക്കി. ഏകാധിപതികളെപ്പോലെ പെരുമാറുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ശാപമായി മാറിയെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണ്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണ്. അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും. തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും വിമര്‍ശനം വന്നു. ബാഞ്ച് സെക്രട്ടറി പോലും ആകാത്ത ആള്‍ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായത്. ഹാപ്പിനെസ് ഫെസ്റ്റിവല്‍ സംഘാടനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോൃഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Pinarayi caught in the grip of hymn readers: Enjoying personal worship: Harsh criticism at election review meeting

Share Email
LATEST excelnclexrn
More Articles
Top