തിരുവനന്തപുരം: രാവിലെ എട്ടിന് വിധി നിര്‍ണായകമായ വോട്ടെണ്ണല്‍ ആരംഭിക്കു ന്നതിനു മുന്നോടിയായി ആദ്യമെണ്ണുന്ന പോസ്റ്റല്‍ വോട്ടുകളുടെ സ്‌ട്രോഗ് റൂമുകള്‍ തുറന്നു. രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ സാനിധ്യത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോഗ് റൂമുകള്‍ തുറക്കുന്നത്. വോട്ടെണ്ണലിനു മുന്നോടിയായി സ്ഥാനാര്‍ഥികളില്‍ പലരും ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തി.
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുലര്‍ച്ചെ തന്നെ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെത്തി ചുറ്റുവിളക്കില്‍ തിരിതെളിയിക്കുകയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥന നടത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നതു പോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
ജോസ് കെ മാണി പാലാ കത്തീഡ്രലിലെത്തി പ്രാര്‍ഥന നടത്തി. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ് ശിവകുമാറും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥനും പഴവങ്ങാടി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. നേമത്തു നിന്നും വിജയിക്കുമെന്നും യുഡിഎഫ് കേരളം ഭരിക്കുമെന്നും ശബരീനാഥന്‍ പ്രതികരിച്ചു.തികഞ്ഞ വിജയപ്രതീക്ഷയിലെന്നു വി.എസ് ശിവകുമാറും അഭിപ്രായപ്പെട്ടു.
Postal ballot strength rooms opened: Candidates visit places of worship















