ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ സിദ്ധരാമയ്യയെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. മുന്‍പ് പറഞ്ഞ ഉറപ്പു പാലിക്കാനായി മുഖ്യമന്ത്രി പദവി രാജിവെയ്ക്കാന്‍ തയാറായ അങ്ങ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മാതൃകയായി മാറിയിരിക്കുന്നു. പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്തോടും നിങ്ങള്‍ കാണിച്ച പ്രതിബദ്ധതയില്‍ വളരെയധികം സന്തോഷി ക്കുന്നതായി രാഹുല്‍ സിദ്ധരാമയ്യയോട് പറഞ്ഞതായില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലുമായുളള കൂടിക്കാഴ്ച്ചയില്‍ മദ്രിസഭാ പുനസംഘടന, സമുദായ സന്തുലിതാവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയില്‍ ഉന്നയിച്ചു.
മകന്‍ യതീന്ദ്രയെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നും ആവശ്യമായ ഏത് വകുപ്പും പരിഗണിക്കാമെന്നും ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നല്‍കി.ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി സിദ്ധരാമയ്യ ഇതുവരെ തന്റെ വിശ്വസ്തരുടെ പേരുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി (സിഎല്‍പി) യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയ്ക്ക് കൈമാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ജൂ്ണ്‍ മൂന്നിനാണ് സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ പ്രധാന സമുദായങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ലഭിക്കാത്തിടത്തോളം ഉപമുഖ്യമന്ത്രിമാരെ നിയമിക്കേണ്ടെന്ന നിലപാടാണ് സിദ്ധരാമയ്യയ്ക്കുള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികള്‍, എംഎല്‍സി നിയമനങ്ങള്‍ക്കുള്ള പേരുകള്‍, മന്ത്രിസഭയിലെ തന്റെ മുന്‍ഗണനകളും മുന്‍ മുഖ്യമന്ത്രി സമര്‍പ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതില്‍ സിദ്ധരാമയ്യയ്ക്ക് വലിയ താല്‍പ്പര്യമില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചതായുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
Rahul Gandhi calls Siddaramaiah, who resigned as CM, an example













