കാലിഫോര്‍ണിയയിലെ ഇസ്‌ളാമിക് സെന്ററില്‍ വെടിവെയ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ ഇസ്‌ളാമിക് സെന്ററില്‍ വെടിവെയ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഇസ്‌ളാമിക് സെന്ററിലുണ്ടായ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇസ്‌ളാമിക് സെന്റര്‍ ഓഫ് സാന്‍ഡിഗോയില്‍ തിങ്കഴാഴ്ച്ചയാണ് വെടിവെയ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടുന്നു. സുരക്ഷാ ജീവനക്കാരന്റെ ഇടപെടല്‍ മൂലമാണ് കൂടുല്‍ പേര്‍ക്കു ജീവഹാനി ഉണ്ടാവാതിരുന്നതെന്നു സാന്‍ഡിഗോ പോലീസ് ചീഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ളാമിക് സെന്ററിലെ എല്ലാ കുട്ടിളും സുരക്ഷിതരാണെന്നും സ്ഥലത്തു നിന്നും കുട്ടികളെ ഒഴിപ്പിക്കുകയാണെന്നും പോലീസ് ചീഫ് സ്‌കോട്ട് വാഷ് അറിയിച്ചു.

വെടിവെയ്പില്‍ അല്ലാതെ പരിക്കേറ്റ ഒരാളെ സാന്‍ ഡിയാഗോയിലെ ഷാര്‍പ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെടിവെയ്പ് നടത്തിയ 17 വയസ്സും 18 വയസ്സുമുള്ള രണ്ട് പ്രതികളും വെടിവെയ്പിനു ശേഷം സ്വയം വെടിവെച്ചു മരിച്ചു. ഇസ്‌ളാമിക് സെന്ററില്‍ വെടിവെയ്പ് നടക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് പോലീസ് എത്തിപ്പോള്‍ കൂടുതല്‍ വെടിവെയ് ഉണ്ടാവുകയായിരുന്നു. സെന്ററിനു സമീപത്തായുള്ള ലാന്‍ഡ്സ്‌കേപ്പ് തൊഴിലാളിക്കു നേരെയും വെടിയുതിര്‍ക്കപ്പെട്ടതായി പോലീസ് പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ തിരച്ചലില്‍ സമീപത്തെ റോഡില്‍ കിടന്ന കാറില്‍ രണ്ടു പ്രതികളും സ്വയം വെടി ഉതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇസ്‌ളാം വിരുദ്ധ വാക്കുകള്‍ എഴുതിയിരുന്നു.

വെടിവെപ്പിന് രണ്ട് മണിക്കൂര്‍ മുമ്പ്, പ്രതികളില്‍ ഒരാളെ സംബന്ധിച്ച വിവരം സാന്‍ ഡിയാഗോ പോലീസിന് ലഭിച്ചിരുന്നു. കാണാതായ പ്രായപൂര്‍ത്തിയാകാ ത്തയാളെക്കുറിച്ച് യുവാവിന്റെ അമ്മ,പോലീസില്‍ പരാതി നല്കിയിരുന്നു. തന്റെ നിരവധി ആയുധങ്ങളുംവാഹനവും കാണാതായതായി പോലീസിനെ അറിയിച്ചു. തന്റെ മകന്‍ മറ്റൊരാളോടൊപ്പമുണ്ടെന്നും ഇരുവരും സൈനിക വേഷം ധരിച്ചിരുന്നുവെന്നും അമ്മ പോലീസിനോട് പറഞ്ഞിരുന്നു. പോലീസ് ഇവരുടെ വാഹനം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് പള്ളിയിലെ വെടിവെപ്പ് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളിനോ ഇസ്ലാമിക് സെന്ററിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ നേരിട്ട് ഭീഷണിയുണ്ടായിരുന്നില്ലെന്ന് വാല്‍ വ്യക്തമാക്കി. എന്നാല്‍ ലഭിച്ച അധിക വിവരങ്ങള്‍ വലിയ ഭീഷണിയുടെ സാധ്യതയുണ്ടെന്ന ആശങ്ക ഉണ്ടാക്കിയതായും പറഞ്ഞു.

Shooting at Islamic Center in California: Three people killed, including attackers

Share Email
LATEST excelnclexrn
More Articles
Top