വൈറ്റ് ഹൗസിനു സമീപം വെടിവെയ്പ്: വഴിയാത്രക്കാരനും അക്രമിക്കും പരിക്കേറ്റു

വൈറ്റ് ഹൗസിനു സമീപം വെടിവെയ്പ്: വഴിയാത്രക്കാരനും അക്രമിക്കും പരിക്കേറ്റു

വാഷിംഗ്ടണ്‍: വൈറ്റ ഹൗസിനു സമീപം ആയുധ ധാരിയുമായി അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആയുധധാരിക്കും വഴിയാത്രക്കാരനും വെടിയേറ്റു.തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. 3.30ഓടെ, നാഷണല്‍ മാള്‍ പ്രദേശത്ത് സംശയാസ്പദമായി നില്ക്കുന്ന ഒരാളെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്‍ സമീപിച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടി ഉതിര്‍ത്തതായി ഡെപ്യൂട്ടി ഡയറക്ടര്‍ മാട്ട് ക്വിന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ തിരരികെ ഇയാള്‍ക്ക് നെരെ വെടിവെച്ചു. കീഴ്‌പ്പെടുത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

വെടിവെയ്പില്‍ റോഡില്‍കൂടി സഞ്ചരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കും പരിക്കേറ്റു. നിസാര പരിക്കുകളോടെകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഡിന്നര്‍ വിരുന്നില്‍ ആക്രമണ ശ്രമമുണ്ടായതിനു പിന്നാലെയാണ് ഇപ്പോള്‍ ഈ ആക്രമണ ശ്രമം.
വെടിവെപ്പിന് തൊട്ടുമുമ്പ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ വാഹനവ്യൂഹം ഈ മേഖലയിലൂടെ കടന്നു പോയിരുന്നു.വെടിവെയ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസിന്റെ നോര്‍ത്ത് ലോണ്‍ ഭാഗത്ത് താല്‍ക്കാലികമായി ആളുകളെ ഒഴിപ്പിച്ചു.

Shooting near White House: Passerby and attacker injured

Share Email
LATEST excelnclexrn
Top