സില്‍വര്‍ ലൈന്‍: മഞ്ഞക്കുറ്റി വലിച്ചെറിയാന്‍ തീരുമാനം

സില്‍വര്‍ ലൈന്‍: മഞ്ഞക്കുറ്റി വലിച്ചെറിയാന്‍ തീരുമാനം

തിരുവനന്തപുരം: നാട്ടിലാകെ പ്രക്ഷോഭത്തിനു കാരണമായ കെറെയില്‍ പദ്ധതി ഉപേക്ഷിച്ചു. കെ റെയില്‍ സംബന്ധിച്ച് ഉത്തരവ് റദ്ദാക്കാനും ഭൂമി ഏറ്റെടുക്കാനുള്ള റീ നോട്ടിഫിക്കേഷന്‍ റദ്ദാക്കാനും തീരുമാനിച്ചു.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. കെ റെയിലിനെതിരേ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശകള്‍ കോടതിക്ക് മുമ്പാകെ നല്കാനും തീരുമാനി്ച്ചു. മഞ്ഞക്കുറ്റികള്‍ നീകകം ചെയ്യുന്നതിന് റവന്യു വകുപ്പിന് നിര്‍ദേശം നല്കി.

മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും.യ ജൂണ്‍ ഒന്നു മുതല്‍ 100 ദിവത്തേയ്ക്കുള്ള കര്‍മ്മ പരിപാടി നടപ്പാക്കും. നിലവിവല്‍ കാലാവധി അവസാനിച്ച പിഎസ്്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നവംബര്‍ വരെ നീട്ടും. ഹൈക്കോടതി അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിച്ചു.

പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി അവതരിപ്പിച്ച അന്നുമുതല്‍ യു ഡി എഫ് നേതാക്കള്‍ പൂര്‍ണമായി എതിര്‍ത്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സര്‍ക്കാര്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനവും റദ്ദാക്കാനാണ തീരുമാനം.

Silver Line: Decision to scrap yellow line

Share Email
LATEST excelnclexrn
Top