തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഉടന്‍തന്നെ നീക്കം ചെയ്യുമെന്നു റവന്യുമന്ത്രി എ.പി അനില്‍കുമാര്‍. ഇന്നലെ സില്‍വര്‍ ലൈന്‍ റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പിന്നാലെ തുടര്‍നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സില്‍വര്‍ ലൈന് വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ നയമെന്നും എപി അനില്‍ കുമാര്‍പറഞ്ഞു.
സില്‍വര്‍ ലൈന്‍ പൂര്‍ണമായി റദ്ദാക്കിയ യുഡിഎഫ് സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെയുളള കേസുകളും പിന്‍വലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ച് ബദല്‍ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മഞ്ഞക്കുറ്റികള്‍ കാരണം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങള്‍ക്ക് ഇതോടെ ആശ്വാസമാവുകയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുളളവരും സമരം ചെയ്തിട്ടും മുന്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കാതെ ഏഏകാധിപതിയെപ്പോലെ മുന്നോട്ടുപോയി. നിരവധിപ്പേര്‍ക്ക് പൊലീസ് നടപടികളില്‍ മര്‍ദ്ദനവുമേല്‌ക്കേണ്ടി വന്നിരുന്നു
Silverline: Minister Anil Kumar says yellow signs will be removed soon















