വിജയ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ, സെങ്കോട്ടയ്യൻ ധനമന്ത്രി, ബുസി ആനന്ദ് ഗ്രാമ വികസന-ജല മന്ത്രി, കാർത്തനക്ക് വ്യവസായം

വിജയ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ, സെങ്കോട്ടയ്യൻ ധനമന്ത്രി, ബുസി ആനന്ദ് ഗ്രാമ വികസന-ജല മന്ത്രി, കാർത്തനക്ക് വ്യവസായം
Share Email

തമിഴ്‌നാട്ടിൽ പുതിയതായി അധികാരമേറ്റ വിജയ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെയാണ് സുപ്രധാനമായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ പൊതുഭരണം, വനിതാ-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനാണ് പുതിയ ധനമന്ത്രി. മന്ത്രിസഭയിൽ രണ്ടാമനായ ബുസി ആനന്ദിന് ഗ്രാമവികസനം, ജലവിഭവം വകുപ്പുകളും മൂന്നാമനായ ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളും നൽകിയിട്ടുണ്ട്.

മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 29-കാരി എസ്. കീർത്തനയ്ക്കാണ് സുപ്രധാനമായ വ്യവസായ വകുപ്പിന്റെ ചുമതല. ഐആർഎസ് പദവി രാജിവെച്ച് രാഷ്ട്രീയത്തിലെത്തിയ അരുൺ രാജാണ് പുതിയ ആരോഗ്യ മന്ത്രി. ദളിത് നേതാവായ രാജ്‌മോഹൻ പൊതുവിദ്യാഭ്യാസം, പിആർഡി വകുപ്പുകളുടെ ചുമതല വഹിക്കും. മുഖ്യമന്ത്രിക്ക് പുറമെ നിലവിൽ 9 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. വരും ദിവസങ്ങളിൽ മന്ത്രിസഭാ വികസനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

Share Email
LATEST excelnclexrn
More Articles
Top